ഈയുഗം ന്യൂസ്
June  08, 2026   Monday   01:16:23pm

news



whatsapp

​ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ് ) പ്രഥമ പ്രസിഡന്റുമായിരുന്ന അഹമ്മദ് പാതിരിപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്ക്കാരം 'ദോഹയിൽ നടന്നുതീർത്ത വഴികൾ' പുസ്തകം പ്രകാശനം ചെയ്തു.

ഐ സി സി മുംബൈ ഹാളിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർപുസ്തക പ്രകാശനകർമ്മം നിർവ്വഹിച്ചു.

അൽജസീറ ഇംഗ്ലീഷ് ചാനൽ പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ ആദ്യപ്രതി ഏറ്റുവാങ്ങികൊണ്ട് പുസ്തകം പരിചയപ്പെടുത്തിസംസാരിച്ചു .ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രസിഡന്റ് ഓമനക്കൂട്ടൻ പരുമല അധ്യക്ഷതവഹിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ : കെ സി സാബു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.അഹമ്മദ് പാതിരിപറ്റമറുപടി പ്രസംഗം നടത്തി.ബിന്ദു എൻ.നായർക്കും,ജോസഫ് ജോണിനും ഐ എം എഫിന്റെ ഉപഹാരം എ. പിമണികണ്ഠൻസമ്മാനിച്ചു.

ഐ സി സി, ഐ സി ബി എഫ് ലൈബ്രറികളിലേക്കായി 'ദോഹയിൽ നടന്നു തീർത്ത വഴികൾ' പുസ്തകത്തിന്റെ കോപ്പികൾ എ.പി മണികണ്ഠനും, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്കും അഹമ്മദ്പാതിരിപറ്റകൈമാറി.ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു.

ഐ എം എഫ് എക്‌സി: അംഗം ആർ. ജെ.നിസ അവതാരകയായിരുന്നു.ഇന്ത്യൻ സമൂഹത്തിലെ മാധ്യമ-സാംസ്കാരിക വ്യക്തിത്വങ്ങൾ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.

Comments


Page 1 of 0