ഈയുഗം ന്യൂസ്
March  04, 2026   Wednesday   02:41:18pm

news



whatsapp

ദോഹ: യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമാധാന ചർച്ചകളോ വെടിനിർത്തലിനുള്ള സാധ്യതകളോ ആരംഭിച്ചിട്ടില്ലെന്നും ഇരുപക്ഷവും പരമാവധി നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

സമാധാനത്തിനായി ഗൾഫ് രാജ്യങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.

ഇന്നലെ ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പതിച്ചു. ഒരു ബില്യൺ ഡോളർ വിലവരുന്ന മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ റഡാർ ആക്രമണത്തിൽ ഏകദേശം പൂർണമായി തകർന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നതായി മുൻ അമേരിക്കൻ കേണൽ ഡഗ്ലസ് മക്ഗ്രിഗർ പറഞ്ഞു. "നമ്മുടെ കണ്ണുകൾ അവർ നശിപ്പിച്ചു," അദ്ദേഹം എക്‌സിൽ കുറിച്ചു. ഗൾഫ്, മിഡിൽ ഈസ്റ്റ് മേഖലയിലെ അമേരിക്കൻ സൈനിക, നാവിക കേന്ദ്രങ്ങൾ ഏകദേശം മുഴുവനായും ഇതിനകം ഇറാൻ നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു

ഗൾഫ് രാജ്യങ്ങൾ ഇറാനെതിരെ തിരിച്ചടിക്കരുതെന്ന് ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽതാനി പറഞ്ഞു. ഇത് ഗൾഫ് രാജ്യങ്ങളെ ഇസ്രായേലിന്റെ നിയന്ത്രണത്തിലാക്കുമെന്നും അത് ഒരു കെണിയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ഇറാന് വേണ്ടി പ്രവർത്തിക്കുന്ന പത്തു പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ അറിയിച്ചു. ഖത്തറിലെ "സുപ്രധാനവും സൈനികവുമായ കേന്ദ്രങ്ങൾ " നിരീക്ഷിക്കാൻ ഇവരിൽ ഏഴ് പേരെ നിയോഗിച്ചിരുന്നു എന്നും മൂന്ന് പേരെ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിന് ചുമതലപ്പെടുത്തിയിരുന്നതായും ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ദുബായിലെ യുഎസ് കോൺസുലേറ്റ് ഇന്നലെ രാത്രി ഇറാനിയൻ ഡ്രോൺ തകർത്തു, റിയാദിലെ യുഎസ് എംബസി കോമ്പൗണ്ടിലുള്ള സിഐഎ ഓഫീസിലും മറ്റൊരു ഡ്രോൺ ആക്രമണം നടത്തി.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ഖത്തർ സൈന്യം പരാജയപ്പെടുത്തി. "ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു, അതെല്ലാം പരാജയപ്പെടുത്തി... നമ്മുടെ പ്രതിരോധ നടപടികളിലൂടെ മിസൈലുകൾ വീഴ്ത്തി," വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

ഖത്തറിൽ തിങ്കളാഴ്ച വെടിവച്ചിട്ട രണ്ട് ഇറാനിയൻ വിമാനങ്ങളിലെ പൈലറ്റുമാരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണെന്ന് ഖത്തർ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി പറഞ്ഞു.

അഞ്ഞൂറിലധികം അമേരിക്കൻ പട്ടാളക്കാർ ഇത് വരെ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.

വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ അറ്റകുറ്റപ്പണികൾ തടസ്സപ്പെടുമെന്നതിനാൽ സബ്‌സ്റ്റേഷനുകൾക്ക് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ കഹ്‌റാമ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഖത്തർ വ്യോമാതിർത്തി അടച്ചതിനാൽ ഖത്തർ എയർവേയ്‌സ് വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നത് തുടരുന്നു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമാതിർത്തി വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചാൽ മാത്രമേ പ്രവർത്തനം പുനരാരംഭിക്കുകയുള്ളൂവെന്ന് എയർലൈൻ അറിയിച്ചു.

ശ്രീലങ്കൻ തീരത്ത് ഒരു ഇറാനിയൻ കപ്പലിന് നേരെ അമേരിക്ക നടത്തിയ അന്തർവാഹിനി ആക്രമണത്തിൽ കുറഞ്ഞത് 101 പേരെ കാണാതായതായും ഒരാൾ മരിച്ചതായും 78 പേർക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിലെ ദീഗ് ജില്ലയിൽ നിന്നുള്ള ഒരു കൂട്ടം ജ്യോതിഷ പണ്ഡിതർ ഫെബ്രുവരി 28 ന് ഒരു ജ്യോതിഷ സമ്മേളനത്തിൽ പങ്കെടുക്കാൻ ദുബായിലേക്ക് പോയതായും മാർച്ച് 1 ന് ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചിരുന്നതായും എന്നാൽ യുദ്ധം ആരംഭിച്ചതിനുശേഷം അവരുടെ വിമാനങ്ങൾ റദ്ദാക്കിയതിനാൽ അവർ ഇപ്പോൾ ദുബായിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്റ്റേറ്റ്സ്മാൻ, പഞ്ചാബ് ന്യൂസ് എക്സ്പ്രസ് തുടങ്ങിയ ഇന്ത്യൻ പത്രങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഖമേനിയുടെ പിൻഗാമിയുടെ പേര്‌ പ്രഖ്യാപിച്ച ഉടനെ അദ്ദേഹത്തെ വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ഇറാനിയൻ ആക്രമണങ്ങളിൽ ദുബായ് നഗരത്തിനുണ്ടായ യഥാർത്ഥ നാശനഷ്ടങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരെ ദുബായ് വിലക്കുന്നതായി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പറഞ്ഞു..

Comments


Page 1 of 0