ഈയുഗം ന്യൂസ്
April  01, 2026   Wednesday   02:13:41pm

news



whatsapp

ദോഹ: യുദ്ധം ഒരു മാസം പിന്നിടുമ്പോൾ സംഘർഷം വൈകാതെ അവസാനിപ്പിക്കുമെന്ന് ശക്തമായി സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

അമേരിക്കയുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറാണെന്നും ട്രംപ് സൂചന നൽകി.

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധിച്ചില്ലെങ്കിലും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് സഹപ്രവർത്തകരോട് പറഞ്ഞതായി പ്രമുഖ അമേരിക്കൻ പത്രം വോൾ സ്ട്രീറ്റ് ജേർണൽ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

പിന്നീട് നടത്തിയ വാർത്ത സമ്മേളനത്തിലും രണ്ട്-മൂന്ന് ആഴ്ചകൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.

എണ്ണ വില വർധനയും ലോക സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കുന്ന ആഘാതവുമാണ് ട്രംപിനെ മാറ്റിച്ചിന്തിപ്പിക്കുന്നത്. ബലമായി ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സാധ്യതയയും കുറവാണ്. യുദ്ധം കഴിഞ്ഞാലും ഹോർമുസ് ഇറാന്റെ നിയന്ത്രണത്തിൽ തുടരാനാണ് സാധ്യത.

ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റ് അംഗീകരിച്ചു.

ഏകപക്ഷീയമായി അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ താൽക്കാലികമായെങ്കിലും ഇറാനും പിന്തുടരാനാണ് സാധ്യത.

Comments


   the only relevent and correct and truth news channel is eyugam

Page 1 of 1