ഈയുഗം ന്യൂസ്
March 14, 2026 Saturday 03:43:41pm
ദോഹ: ഇറാൻ മിസൈൽ ആക്രമണത്തിൽ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത വാർത്ത പാശ്ചാത്യൻ സമൂഹമാധ്യമങ്ങളെ ഇളക്കിമറിക്കുന്നു.
മില്യൺകണക്കിന് ഫോള്ളോവെർസ് ഉള്ള അമേരിക്കൻ, മറ്റു പാശ്ചാത്യൻ ഇൻഫ്ലുൻസർസ് 'നെതന്യാഹു എവിടെ' എന്ന ചോദ്യം ചോദിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു ദിവസമായി ഇതാണ് പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്.
നെതന്യാഹു ജീവിച്ചിരിക്കുന്നതിനേക്കാൾ മരണപ്പെട്ടു അല്ലെങ്കിൽ പരിക്കേറ്റ് ചികിത്സയിലാണ് എന്നതിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്.
ലോകം മുഴുവൻ ഈ ചോദ്യം ചോദിക്കുമ്പോഴും നെതന്യാഹു ഇതുവരെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. രണ്ട് ദിവസം മുമ്പ് (മാർച്ച് 12) ന് നെതന്യാഹു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് എ.ഐ വീഡിയോ ആണെന്ന് ഉടൻ വിമർശനം ഉയർന്നു. വിഡിയോയിൽ നെതന്യാഹുവിന്റെ ഒരു കയ്യിൽ ആറ് വിരലുകൾ ഉള്ളതായും ചിലപ്പോൾ ചില പല്ലുകൾ അപ്രത്യക്ഷമായി വീണ്ടും പ്രത്യക്ഷപ്പെടുന്നത് കാണാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
അന്നേ ദിവസം അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസ്സെന്റ് ഒരു ടി വി ചാനലിന് ഇന്റർവ്യൂ നൽകുമ്പോൾ ഇന്റർവ്യൂന് മധ്യേ അദ്ദേഹത്തിന് ഒരു അടിയതിര സന്ദേശം നൽകി - 'പ്രസിഡന്റ് (ട്രംപ്) അടിയന്തിരമായി താങ്കളെ വിളിക്കുന്നു'. രണ്ട് മണിക്കൂർ കഴിഞ്ഞു ട്രംപുമായി സംസാരിച്ചു തിരിച്ചെത്തിയ സ്കോട്ട് ഇന്റർവ്യൂ തുടർന്നപ്പോൾ ശബ്ദം ഇടറിയതായും എന്തോ ഭയം മൂലം വാചകങ്ങൾ പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുന്നതായും ചെയ്യുന്ന വീഡിയോ വൈറലാണ്. നെതന്യാഹുവിന് എന്തോ സംഭവിച്ചതായി അദ്ദേഹത്തിന് വിവരം ലഭിച്ചു എന്നതാണ് ഒരു വിലയിരുത്തൽ.
വാർത്ത പ്രചരിച്ചതോടെ നെതന്യാഹുവിന്റെ ഓഫീസ് നടത്തിയ ട്വീറ്റും സംശയങ്ങൾ വർധിപ്പിച്ചു. ഇതാണ് ട്വീറ്റ്: "നെതന്യാഹുവിന്റെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. (അദ്ദേഹവുമായി) ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്."
പ്രധാനമന്ത്രി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എന്തിന് ഇതുപോലൊരു ട്വീറ്റ് എന്നതാണ് ചോദ്യം.
കൂടാതെ, നെതന്യാഹുവിന്റെ മകൻ യെർ നെതന്യാഹു അഞ്ച് ദിവസമായി ഒരു ട്വീറ്റും ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്, അദ്ദേഹം ദിവസവും 30 മുതൽ 40 വരെ ട്വീറ്റുകൾ ചെയ്തിരുന്നു.
"ബീബി നെതന്യാഹു എവിടെ? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓഫീസ് അദ്ദേഹത്തിന്റെ വ്യാജ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീഡിയോകൾ പുറത്തുവിടുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നത്? വൈറ്റ് ഹൗസിൽ വലിയ പരിഭ്രാന്തി നിലനിൽക്കുന്നത് എന്തുകൊണ്ട്?" 7.7 മില്യൺ ഫോള്ളോവെർസ് ഉള്ള ഇസ്രായേൽ വിരുദ്ധ ചേരിയിലുള്ള അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കണ്ടസ് ഒവൻസ് ചോദിച്ചു.
തീവ്ര വലതുപക്ഷ മന്ത്രി, മൊസാദ് ഡയറക്ടർ തുടങ്ങിയ നിരവധി മറ്റു പ്രമുഖരും ഇറാൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നെതന്യാഹു മരണപ്പെട്ടോ എന്ന വാർത്തയുടെ സത്യാവസ്ഥ ഉടൻ പുറത്തുവരും. ലോകം മുഴുവൻ ഉറ്റുനോക്കുന്ന വാർത്ത കൂടുതൽ ദിവസം മൂടിവെക്കാൻ ഇസ്രായേലിന് കഴിയില്ല.