ഈയുഗം ന്യൂസ്
March 01, 2026 Sunday 02:20:02pm
ദോഹ: ആയത്തുള്ള അലി ഖമേനിയുടെ രക്തസാക്ഷിത്വം യുദ്ധത്തിന്റെ ദിശയും തീവ്രതയും മാറ്റാനും ഒരു വെടിനിർത്തൽ ദുഷ്കരമാക്കാനും സാധ്യതയുള്ളതായി വിലയിരുത്തൽ.
പ്രതികാരം ചെയ്യാതെ ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സാധ്യതയില്ല, മാത്രമല്ല അത് ശക്തമായ യുഎസ്-ഇസ്രായേൽ തിരിച്ചടിക്ക് കാരണമാകുകയും ചെയ്യും.
ഖമേനി തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് കൊല്ലപ്പെട്ടു എന്നതും യുദ്ധം തുടങ്ങിയതിനുശേഷവും അദ്ദേഹം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ശ്രമിച്ചില്ല എന്നതും അദ്ദേഹം സ്വമേധയാ രക്തസാക്ഷിത്വം സ്വീകരിച്ചുവെന്ന് സൂചിപ്പിക്കുന്നു.
നിലവിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് ഇരുപക്ഷവും ഈ യുദ്ധത്തിന് വളരെ മുമ്പുതന്നെ തയ്യാറെടുത്തിരുന്നു എന്നാണ്. തങ്ങൾ ആക്രമിക്കപ്പെട്ടതിൻ്റെ മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വ്യാപകമായി ഗൾഫിലെ അമേരിക്കൻ വ്യോമത്താവളങ്ങൾ ആക്രമിച്ചത് മേഖലയെ അമ്പരപ്പിച്ചു. ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. അമേരിക്കൻ വ്യോമപ്രതിരോധത്തെയും റഡാറുകളും പൂർണ്ണമായും നശിപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ടെൽ അവീവിലേക്ക് ഡസൻകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഇറാൻ തൊടുത്തുവിട്ടു.
ഖമേനിയുടെ കൊലപാതകം ഒരു മാറ്റവും വരുത്തില്ലെന്നും ഇത് മുൻകൂട്ടി പ്രതീക്ഷിച്ചതാണെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുക വഴി തങ്ങളെ തകർത്താൽ ലോക സമ്പദ് വ്യവസ്ഥ തകർക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യം. സർവശക്തിയും ഉപയോഗിച്ച് അമേരിക്കയും ഇസ്രയേലും തങ്ങളെ ആക്രമിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുക വഴി ഇറാന് ഒന്നും നഷ്ടപ്പെടാനില്ല. കാരണം എല്ലാ ഗൾഫ് രാജ്യങ്ങളും പ്രത്യക്ഷമായും പരോക്ഷമായും അമേരിക്കയെ സഹായിക്കുകയാണ്. മാത്രമല്ല ഗൾഫ് രാജ്യങ്ങൾ തിരിച്ചടിച്ചാൽ ഇറാൻ മേഖലയിലെ എണ്ണ കേന്ദ്രങ്ങൾ മുഴുവൻ നശിപ്പിക്കും.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ദോഹയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു.
ഖത്തറിൽ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ യുഎസ് വ്യോമതാവളത്തെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും, യുഎഇയിൽ ഇത് കുറച്ചുകൂടി ഗുരുതരമാണ്, കാരണം ആഡംബര ഹോട്ടലുകളും വിമാനത്താവളങ്ങളും യുഎഇയിൽ ലക്ഷ്യമിട്ടു. ഗൾഫ് രാജ്യങ്ങളിൽ ഇസ്രയേലുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് യൂ.എ. ഇ.
പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ് ഹോട്ടൽ, ദുബായ് വിമാനത്താവളം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ സംഭവിച്ചു.
സ്വയരക്ഷക്കായി സ്ഥാപിച്ച അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന കാഴ്ചയാണ് ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ കാണുന്നത്.
അതേസമയം മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ ഒത്തുകൂടരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആംബുലൻസുകളുടെയും അഗ്നിശമന സേനയുടെയും നീക്കത്തിന് ഇത് തടസ്സമാകും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ വിപണികൾ തുറക്കുന്നതോടെ എണ്ണവില കുതിച്ചുയരും. ഇറാൻ ഇതിനകം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയിട്ടുണ്ട്. എണ്ണ വിതരണം തടസ്സപ്പെടുത്തുന്നതിനായി ഒമാൻ തീരത്തിനടുത്ത് ഞായറാഴ്ച ഒരു എണ്ണ ടാങ്കറിനെയും ഇറാൻ ആക്രമിച്ചു.
ഗൾഫ് മേഖലയിലെ തുറമുഖങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ലക്ഷ്യം എണ്ണ നീക്കത്തെ നിശ്ചലമാക്കുകയും മേഖലയിലെ യുഎസ് നാവിക നീക്കങ്ങളെ തളർത്തുകയും ചെയ്യുക എന്നതാണ്.
ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്നതിൽ നിന്ന് മൂന്ന് പാകിസ്ഥാൻ കപ്പലുകളെയും ഇറാൻ ഇന്ന് തടഞ്ഞു.
യുദ്ധം നിങ്ങൾക്ക് തുടങ്ങാമെന്നും എന്നാൽ എങ്ങിനെ, എപ്പോൾ അവസാനിപ്പിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്ന ഇറാന്റെ ഭീഷണി യാഥാർഥ്യമാകുമെന്നാണ്