ഈയുഗം ന്യൂസ്
April  14, 2026   Tuesday   05:41:39pm

news



whatsapp

ദോഹ: സ്പെയർ പാർട്സ് വിതരണ രംഗത്ത് 48 വർഷത്തെ സമ്പന്നമായ പ്രവർത്തന പാരമ്പര്യമുള്ള അൽ അമാനി ഓട്ടോ സ്പെയർ പാർട്സ് ഖത്തറിലെ ആറാമത്തെയും ജി.സി.സി.യിലെ 41-ാമത്തെയും ഷോറൂം മുഐദറിൽ പ്രവർത്തനം ആരംഭിച്ചു.

ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഉപഭോക്തൃ സംതൃപ്തിയിലും മുന്നിൽ നിൽക്കുന്ന ബ്രാൻഡായ അമാനി, ഈ പുതിയ ഷോറൂമിലൂടെ കൂടുതൽ വിപുലമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് കമ്പനി അധികൃതർ അറിയിച്ചു.

പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ ടി.വി. രാജനും, ഗ്രൂപ്പിന്റെ ഇളം തലമുറ പ്രതിനിധിയായ അമാനി രാജേഷും ചേർന്ന് നിർവഹിച്ചു. ഒലിവ് റേഡിയോ നെറ്റ്വർക്ക് പ്രോഗ്രാം ഹെഡ് ആർ.ജെ. അപ്പുണ്ണി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ഖത്തർ എം.ഡി. രാജേഷ് രാജൻ, ശ്രീമതി അജിത രാജൻ , റീജണൽ സെയിൽസ് ആൻഡ് ഓപ്പറേഷൻസ് മാനേജർ എം.പി. ആഷിക്ക്, സീനിയർ അക്കൗണ്ട്സ് ആൻഡ് അഡ്മിൻ ഓഫീസർ ബിനീഷ് ചന്ദ്രൻ, അക്കൗണ്ട്സ് അസിസ്റ്റന്റ് മിനി നന്ദകുമാർ എന്നിവരോടൊപ്പം ഖത്തറിലെ ബിസിനസ് രംഗത്തും സാംസ്‌കാരിക രംഗത്തും ഉള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

മികച്ച ഗുണനിലവാരമുള്ള സ്പെയർ പാർട്സ് ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്ന് ഖത്തർ എം.ഡി. രാജേഷ് രാജൻ പത്രക്കുറിപ്പിൽ അറിയിച്ചു. വിപുലമായ സ്റ്റോക്ക്, വിശ്വസനീയമായ ബ്രാൻഡുകൾ, മത്സരാധിഷ്ഠിത വില, കൂടാതെ മികച്ച കസ്റ്റമർ സർവീസ് എന്നിവയിലൂടെ വിപണിയിൽ മികച്ച സ്ഥാനം നിലനിർത്താനാണ് കമ്പനിയുടെ ലക്ഷ്യം.

പുതിയ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും വേഗത്തിലുള്ള സർവീസും ഉറപ്പാക്കുന്നതോടൊപ്പം, ഭാവിയിലും വിപുലീകരണ പദ്ധതികൾക്ക് അമാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നുവെന്നും മാനേജ്മെന്റ് അറിയിച്ചു.

Comments


Page 1 of 0