ഈയുഗം ന്യൂസ്
September 18, 2025 Thursday 04:27:46pm
ദോഹ: ദോഹയിൽ ഇസ്രായേൽ ആക്രമണത്തിൽ മരണപ്പെട്ട സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ-ദോസരിയുടെ ബഹുമാനാർത്ഥം ഒരു റോഡ് അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തതായി അധികൃതിതർ അറിയിച്ചു.
അൽ വക്രയിൽ പരേതനായ സാദ് മുഹമ്മദ് അൽ-ഹുമൈദിയുടെ പിതാവിന്റെ വീടിന് എതിർവശത്തുള്ള സ്ട്രീറ്റ് നമ്പർ 90 ആണ് രക്തസാക്ഷിയുടെ പേരിൽ നാമകരണം ചെയ്തത്..
ഇനി മുതൽ ഈ റോഡ് ഔദ്യോഗികമായി രക്തസാക്ഷി ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ-ദോസാരി സ്ട്രീറ്റ് എന്നറിയപ്പെടും.
ഇതുസംബന്ധിച്ച 2025-ലെ മന്ത്രിതല തീരുമാനം (181) ഇന്ന് പുറപ്പെടുവിച്ചു..
ഹമാസ് ഉദ്യോഗസ്ഥർ താമസിക്കുന്ന ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്‌വിയ) അംഗമായ അൽ-ദോസാരി തന്റെ ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.