ഈയുഗം ന്യൂസ്
September 27, 2025 Saturday 04:41:35pm
ദോഹ: സെപ്റ്റമ്പർ 19 വെള്ളിയാഴ്ച 'ലുലു പ്രസന്റസ് മെഹറിഷ് ഗ്രൂപ്പ്, ദിലീപ് ഫാൻസ് ഖത്തർ, റിഹാബ് മീഡിയ, 98 6 റേഡിയോ അവതരിപ്പിച്ച "ഓണവില്ല് " സീസൺ 1 ലുലു ബർവ്വ മദീനത്തിയിൽ വമ്പിച്ച ജനപങ്കാളിത്തവും വിവിധ കലാപ്രകടനങ്ങളും കൊണ്ട് വളരെയധികം ശ്രദ്ധ നേടി.
മുഖ്യാധിഥി "റാണിയ റാണ (പ്രിൻസ് & ഫാമിലി നായിക) രൻജു ചാലക്കുടി (നാടൻപാട്ട്) , ശ്രീജിത്ത് പേരാമ്പ്ര (മിമിക്രി, ലൈവ് സ്കിറ്റ് ), ഹരിപ്രശാന്ത് വർമ്മ (നടൻ) ശ്രീയ മനേഷ് , ( ഫ്ലവേർസ് ഫെയിം) കനൽ ഖത്തറിൻ്റെ ചെണ്ടമേളം, കൂടാതെ ഖത്തറിലെ റിഥം ഗ്രൂപ്പിൻ്റെ കലാപരിപാടികളും അവതാരകരായി അക്കു, RJ പാർവ്വതി (98.6) എന്നിവരും പ്രസ്തുത ചടങ്ങിൽ ലുലു മാർക്കറ്റിംഗ് മാനേജർ ശിഹാബ്,അഖിൻ Lulu , ലോക കേരളസഭ മെമ്പർ റൗഫ് കൊണ്ടോട്ടി, മെഹറിഷ് ഗ്രൂപ്പ് നിഷാദ്, ദിലീപ് ഫാൻസ് ഖത്തർ പ്രസിഡൻ്റ് ഷിനോജ്, സെക്രട്ടറി സനോജ്, ട്രെഷറർ ഇജാസ് വൈസ് പ്രസിഡൻ്റ് ദിലീഷ് , ജനറൽ സെക്രട്ടറി ഷൈജു പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ 98.6 അംഗമായ RJ സൂരജിന് ലൈഫ് അച്ചീവ്മെൻ്റ് അവാർഡ് മുഖ്യാധിഥി റാണിയ റാണ സമ്മാനിച്ചു.