ഈയുഗം ന്യൂസ്
January  06, 2026   Tuesday   12:15:36pm

news



whatsapp

ദോഹ: 2025 ഡിസംബർ അവസാനം ഖത്തറിലെ ജനസംഖ്യ 3.2 മില്യൺ (32 ലക്ഷം) ആയി ഉയർന്നതായി ദേശീയ ആസൂത്രണ കൗൺസിൽ (NPC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.

മുൻ വർഷത്തേക്കാൾ 2.3% വർദ്ധനവാണിതെന്നും സമ്പദ്ഘടനയുടെ വളർച്ചയാണ് ജനസംഖ്യ വർദ്ധനവ് സൂചിപ്പിക്കുന്നതെന്നും പ്ലാനിംഗ് കൌൺസിൽ വ്യക്തമാക്കി.

അതേസമയം, 2025 നവംബർ അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 3.34 മില്ലിയൻ ആയിരുന്നു.

ഈ വർഷം മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഖത്തർ മാറുമെന്ന് പ്രതീക്ഷിക്കുന്നു, യഥാർത്ഥ ജിഡിപി വളർച്ച 5.2 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ ജനസംഖ്യാ വളർച്ചയിലുണ്ടായ തുടർച്ചയായ വർദ്ധനവ് സാമ്പത്തിക വളർച്ചയുടെ ഉറച്ച സൂചനയാണ്, ഈ വർഷവും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Comments


Page 1 of 0