ഈയുഗം ന്യൂസ്
December 23, 2025 Tuesday 04:08:11pm
ദോഹ: കലയെ സ്നേഹിച്ചൊരു കൂട്ടം ചെറുപ്പക്കാർ, ഷൂട്ടുകളെ ഉത്സവങ്ങളാക്കി, ജീവിതങ്ങളെ കഥകളാക്കി അവർ അഭ്രപാളിയിൽ പകർത്തി. റീൽസ്, ഷോർട് ഫിലിം, കണ്ടെന്റ് ക്രീയേഷൻസുമായി അവരുടെ യാത്ര പ്രേക്ഷകർ കൈപിടിച്ചുയർത്തിയപ്പോൾ, പ്ലാൻ സി ഒരു പേര് മാത്രം അല്ല, അവരുടെ ഓരോ സൃഷ്ട്ടിയും വൺ മില്യൺ വ്യൂവേസിനെ പുറത്തു കടക്കുന്ന കലാസൃഷ്ടികൾ ആയി മാറി.
15-12-2025-ന് പ്ലാൻ സി യുടെ മുന്നിലും പിന്നിലും അണിനിരന്ന എല്ലാവരും,
ദോഹയിലെ കലാസാംസ്കാരിക നിറസാന്നിധ്യങ്ങളും മദീനത്തിലെ ഡൈനാമിക് സ്പോർസിൽ ഒത്തുചേർന്നു.സിനിമയിൽ എത്തിപ്പെട്ട ദോഹയിലെ പ്രിയപ്പെട്ട ചന്ദ്രമോഹൻ , ഹരിപ്രശാന്ത് വർമ്മ, RJ സൂരജ് എന്നിവരെ കൂടാതെ, പ്ലാൻ സി യുടെ പിന്നണിയിലെ നെടുംതൂണുകൾ ആയ ഡയറക്ടർ സുഹൈൽ കൊരമ്പയിൽ, ക്യാമറ കൈകാര്യം ചെയ്യുന്ന ഷംനാസ് സുലൈമാൻ എന്നിവരെ ആദരിച്ചു.
ദോഹയിലെ പ്രശസ്ത ഗായക-ഗായികമാർ ആയ റിയാസ് കരിയാട്, റീലോവ് രാമചന്ദ്രൻ, ഷബിത്, ജാൻസി റാണി, ഫൗസിയ എന്നിവരുടെ സംഗീത വിരുന്നും സുനീതി & ടീം നൃത്തവുമായും വേദി നിറച്ചുപ്പോൾ അത് സന്തോഷകരമായ ഒരു രാത്രി ആയിരുന്നു.
വേദിയിൽ അബ്ദുൽ റൗഫ് കൊണ്ടോട്ടി, അഡ്വ. ജാഫർ ഖാൻ, ലാസ ഇവന്റ് ഗഫൂർ കാലിക്കറ്റ്, വൺ ടുവൺ മീഡിയ മൻസൂർ അലി, പ്രജിത് രാമകൃഷ്ണൻ സ്‌കൈ മീഡിയ പ്രേം സിംഗ്, മഹ്‌റൂഫ് ഇന്നിവരോടൊപ്പം മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
വർണാഭമായ വേദിയുടെ അങ്കേർസ് മഞ്ജു മനോജ് ശാന്തി എന്നിവരയിരായിരുന്നു . പ്ലാൻ സി ക്കു വേണ്ടി അനൂപ് സ്വാഗതവും ഹാഫിസ് നന്ദിയും രേഖപ്പെടുത്തി .