ഈയുഗം ന്യൂസ്
September 09, 2025 Tuesday 11:28:32pm
ദോഹ: ദോഹയിലെ ഹമാസ് ഓഫീസ് ആക്രമിക്കാൻ ഇസ്രായേലിന് അമേരിക്ക അനുമതി നൽകുക വഴി തങ്ങളുടെ പ്രമുഖ സഖ്യ കക്ഷിയായ ഖത്തറിനോട് അമേരിക്ക ചെയ്തത് വഞ്ചനയാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇസ്രായേലിനോട് അരുത് എന്ന് പറയാൻ ഡൊണാൾഡ് ട്രംപിന് അവസരം ലഭിച്ചെങ്കിലും പകരം പച്ചക്കൊടി കാണിക്കാൻ അദ്ദേഹം തീരുമാനിച്ചുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഹമാസ് ഓഫീസിന് നേരെ ചെവ്വാഴ്‌ച വൈകുന്നേരം നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ പ്രധാന ചർച്ചാ പ്രതിനിധിയുടെ മകൻ ഉൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ആറ് പേരിൽ ഒരാൾ ഖത്തറിലെ ആഭ്യന്തര സുരക്ഷാ സേനയിലെ അംഗമായ കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദിയാണ്.
കത്താറ കൾച്ചറൽ വില്ലേജിന് എതിർവശത്തുള്ള നയതന്ത്ര മേഖലയിലെ ഹമാസ് ഓഫീസിലാണ് സ്ഫോടനങ്ങൾ നടന്നത്.
വ്യോമാക്രമണത്തിനായി 15 ഇസ്രായേലി യുദ്ധവിമാനങ്ങൾ ഉപയോഗിച്ചതായും ഒരൊറ്റ ലക്ഷ്യത്തിലേക്ക് 10 പ്രാവശ്യം വെടിയുണ്ടകൾ പ്രയോഗിച്ചതായും ഇസ്രായേലി മാധ്യമങ്ങൾ പറഞ്ഞു.
സഖ്യകക്ഷിയുമായ ഖത്തറിന്റെ മണ്ണിൽ നടന്ന ആക്രമണത്തെക്കുറിച്ച് യു.എസിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ച് ട്രംപ് പ്രസ്താവന ഇറക്കിയെങ്കിലും, ആക്രമണം നടന്നത് അമേരിക്കയുടെ അനുമതിയോടെയും പങ്കാളിത്തത്തോടെയുമാണെന്ന് വ്യക്തമായിരുന്നു.
ആക്രമണത്തെക്കുറിച്ച് ഖത്തറിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും ദോഹയിൽ സ്ഫോടനങ്ങൾ ആരംഭിച്ചപ്പോൾ മാത്രമാണ് അറിയിപ്പ് ലഭിച്ചതെന്ന് ഖത്തർ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണം തടയാൻ വഴിയുണ്ടായിരുന്നെങ്കിൽ പോലും അമേരിക്ക അത് പ്രയോഗിച്ചില്ല. ഗാസ യുദ്ധം അവസാനിപ്പിക്കാൻ ആത്മാർത്ഥമായി മധ്യസ്ഥ ശ്രമം നടത്തുന്ന ഖത്തറിനെതിരെയുള്ള ആക്രമണത്തിൽ ഖത്തർ രോഷാകുലരാണ് എന്നും ബി ബി സി റിപ്പോർട്ട് ചെയ്തു.
മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ വ്യോമതാവളത്തിന് സൗകര്യമൊരുക്കിയ ദോഹയോട് അമേരിക്ക കാണിച്ച വഞ്ചനയായിരുന്നു ഇന്നത്തെ ഇസ്രായേലി ആക്രമണം. അമേരിക്കയുടെ പിന്തുണയില്ലാതെ ഖത്തറിനെതിരെ ആക്രമണം സാധ്യമല്ല, പ്രത്യേകിച്ച് അമേരിക്കയ്ക്ക് ഖത്തറിൽ ഒരു വ്യോമതാവളം ഉള്ളപ്പോൾ.
ഖത്തറിൽ നിന്ന് സമ്മാനമായി വിമാനം ലഭിച്ചതിനു ശേഷവും, ഒരു സുഹൃത്ത് എന്ന നിലയിൽ തന്നെ വിശ്വസിക്കാൻ കഴിയില്ലെന്ന് ട്രംപ് വീണ്ടും തെളിയിച്ചിരിക്കുന്നു.
ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന്റെ ഭാവിയെ ഈ സ്‌ഫോടനങ്ങൾ എങ്ങനെ ബാധിക്കുമെന്നും എല്ലാ ഗൾഫ് അറബ് സഖ്യകക്ഷികളുമായുള്ള യുഎസ് ബന്ധത്തെ ഇത് എങ്ങനെ ബാധിക്കുമെന്നും ചോദ്യങ്ങൾ അവശേഷിക്കുന്നു.
നിരവധി സാധാരണക്കാർക്കും സ്‌ഫോടനങ്ങളിൽ പരിക്കേറ്റു, അവർ ചികിത്സയിലാണ്. ദോഹയിലുടനീളം സ്ഫോടനങ്ങളുടെ ശബ്ദം കേട്ടു, കത്താറ പ്രദേശത്ത് കനത്ത പുകപടലങ്ങൾ ആകാശത്തേക്ക് ഉയർന്നു.
ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം, ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഖത്തറിന് ഈ സ്ഫോടനങ്ങൾ ഒരു തിരിച്ചടിയാണ്.
ആക്രമണത്തെ "അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം" എന്ന് ഖത്തർ അപലപിച്ചു -
ഹമാസ് ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഖത്തർ അമീറുമായി ഫോൺ സംഭാഷണം നടത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ദോഹയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു.
ഖത്തർ തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും" എന്ന് അമീർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
2012 മുതൽ ഖത്തറിൽ ഹമാസിന് ഒരു രാഷ്ട്രീയ ഓഫീസ് ഉണ്ട്. ഖാലിദ് മിഷാൽ ഉൾപ്പെടെ ദോഹ ആസ്ഥാനമായുള്ള മുതിർന്ന ഹമാസ് ഉദ്യോഗസ്ഥർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു,