ഈയുഗം ന്യൂസ്
September 02, 2025 Tuesday 11:46:14am
ദോഹ: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തർ അവാർഡ് ഫോർ ലോക്കലൈസേഷൻ ഇൻ പ്രൈവറ്റ് സെക്ടർ നടപ്പിലാക്കിക്കൊണ്ട് 2025 ലെ 27-ാം നമ്പർ ഉത്തരവ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി തിങ്കളാഴ്ച പുറപ്പെടുവിച്ചു.
തൊഴിൽ സ്വദേശിവൽക്കരണത്തിൽ സ്വകാര്യമേഖലയിലെ കമ്പനികൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തിയെടുക്കുക എന്നതാണ് അവാർഡിന്റെ ലക്‌ഷ്യം..
കൂടാതെ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വിശിഷ്ട പൗരന്മാരെയും അസാധാരണ പ്രതിഭകൾ, ദീർഘവീക്ഷണമുള്ള നേതാക്കൾ, നൂതനാശയങ്ങൾ കൊണ്ടുവരുന്നവർ എന്നിവരെയും ഇത് ആദരിക്കാൻ ശ്രമിക്കുന്നു..
അമീറിന്റെ ഉത്തരവ് പ്രകാരം, അവാർഡ് നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം നിർവഹിക്കുന്നതിനും അതിന്റെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതിനും അതിന്റെ വിഭാഗങ്ങളും തലങ്ങളും നിർവചിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ നിശ്ചയിക്കുന്നതിനുമായി തൊഴിൽ മന്ത്രാലയത്തിനുള്ളിൽ ഒരു ട്രസ്റ്റീ ബോർഡ് രൂപീകരിക്കും..
പുതിയ ഉത്തരവ് പുറത്തിറങ്ങിയ തീയതി മുതൽ പ്രാബല്യത്തിൽ വരും, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.