// // // */
ഈയുഗം ന്യൂസ്
January 26, 2025 Sunday 12:56:28am
ദോഹ: 76മത് റിപ്പബ്ലിക് ഡേ ദിനം ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി അംഗങ്ങൾ ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ഇൻകാസ് പത്തനംതിട്ട പ്രസിഡന്റ് റോൻസി മത്തായി സ്വാഗതം അറിയിക്കുകയും, ജനറൽ സെക്രട്ടറി ജെറ്റി ജോർജ് നന്ദി അറിയിക്കുകയും, ട്രഷറർ ജോജി തോമസ് മൂലയിൽ, യൂത്ത് വിംഗ് പ്രസിഡന്റ് വിബിൻ ബേബി എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു.
ജിജി ജോൺ, ഈപെൻ തോമസ്, അലൻ മാത്യു തോമസ്, സിബു എബ്രഹാം, ചെറിൽ ഫിലിപ്പ്, മനോജ് വര്ഗീസ്, ബിജി തോമസ്, എബി വര്ഗീസ്, വിനോദ് ഇട്ടി, ആശ ജെറ്റി, യൂത്ത് വിംഗ് മെംബേർസ്, ലേഡീസ് വിംഗ് മെംബേർസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.