// // // */ E-yugam


ഈയുഗം ന്യൂസ്
August  21, 2022   Sunday   06:52:26pm

news



whatsapp

ദോഹ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വതന്ത്രദിനാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഡ്യൂൺ ട്രൂപ്പേഴ്‌സ്, ഖത്തർ മഞ്ഞപ്പടയും ചൂരക്കോടി കളരി സംഘവും ചേർന്ന് ട്രിപ്പും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

മഞ്ഞപ്പടയുടെ താളവും മേളവും ഒപ്പം ചൂരക്കോടി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രകടനവും ചേർന്ന ആഘോഷം കണ്ണിനും മനസ്സിനും കുളിർമ്മയേകുന്നതായിരുന്നു എന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.

ഇന്ലാന്ഡ് സീ ഏരിയയിൽ ഒത്തുകൂടിയ കൂട്ടായ്മ കലാപ്രകടനങ്ങളോടൊപ്പം നാടൻ പാട്ടുകൾ പാടിയും നൃത്തം വെച്ചും മധുരം പങ്കുവെച്ചും സ്വാതന്ത്രദിനം ആഘോഷമാക്കി മാറ്റി.

അറുപതോളം വാഹനങ്ങളും ഇരുന്നൂറോളം ആളുകളും പങ്കെടുത്ത സ്വാതന്ത്രദിനാഘോഷ പരിപാടി വൻവിജയമായിരുന്നു എന്ന് പ്രോഗ്രാം കൺവീനർ റമീസ് അറിയിച്ചു.

ഡ്യൂൺ ട്രൂപ്പേഴ്‌സ് എന്ന കൂട്ടായ്മ ഓഫ് റോഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്ന ഖത്തറിലെ കൂട്ടായ്മയാണ്.

ടീമിനെ കുറിച്ച് കൂടുതൽ അറിയാനും താല്പര്യമുള്ളവർക്ക് ഗ്രൂപ്പിൽ അംഗമാവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാം: *റമീസ് (ഡ്യൂൺ ട്രൂപ്പേഴ്‌സ് ലീഡർ)- +974 7754 7216

Comments


Page 1 of 0