// // // */ E-yugam


ഈയുഗം ന്യൂസ്
May  19, 2024   Sunday   02:19:21pm

news



whatsapp

ദോഹ: ഇലക്ട്രിക് എയർ ടാക്സി, ഇലക്ട്രിക് ഡെലിവറി വിമാനങ്ങൾ എന്നിവയുടെ സേവനങ്ങൾ പരീക്ഷണാർത്ഥം 2025 ൻ്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇതിനായുള്ള അനുമതിക്കും ഏകോപന കാര്യങ്ങൾക്കും വിവിധ ഏജൻസികൾക്കു അപേക്ഷ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ഇലക്ട്രിക് എയർ ടാക്സി, ഇലക്ട്രിക് ഡെലിവറി വിമാനങ്ങൾ പ്രവർത്തിപ്പിക്കുക.

ഇത് ഖത്തറിലെ പൊതുഗതാഗത സംവിധാനത്തിൻ്റെ വൈവിധ്യവും കാര്യക്ഷമതയും വർദ്ധിപ്പിക്കും.

മൂന്നാം ഖത്തർ ദേശീയ ഡിവലപ്മെന്റ് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

Comments


Page 1 of 0