// // // */ E-yugam


ഈയുഗം ന്യൂസ്
July  21, 2024   Sunday   05:50:12pm

news

ഫോട്ടോ: ദി പെനിൻസുല



whatsapp

ദോഹ: വെസ്റ്റ് ബേയിലെ ഉം ബാബ് ടവറിൽ ഉണ്ടായ തീപിടിത്തം ഇന്ന് ഉച്ചയോടെ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

തീപിടിച്ച കെട്ടിടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അബ്രാജ് ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ പുറംഭാഗത്താണ് തീപിടുത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, മുൻകരുതൽ എന്ന നിലയിൽ കെട്ടിടം പൂർണമായും ഒഴിപ്പിച്ചു.

കെട്ടിടത്തിന് തീപിടിച്ചതിൻ്റെ വീഡിയോ നിരവധി പേർ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു. കുറച്ചു നേരം പരിസരമാകെ പുക നിറഞ്ഞു.

വേനൽ ചൂട് കൂടുന്നതിനാൽ തീപിടിത്തത്തെ കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Comments


Page 1 of 0