// // // */
ഈയുഗം ന്യൂസ്
July 17, 2024 Wednesday 02:27:46pm
ദോഹ: ഗൾഫ് മേഖലയിൽ നിന്നുള്ള യാത്രക്കാർ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാത്രാ ദുരിതത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്നും പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഈ വിഷയത്തിൽ ഇടപെടണമെന്നും ഐ സി എഫ് ജനകീയ സദസ്സിൽ പങ്കെടുത്ത ഖത്വറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ അഭിപ്രായപ്പെട്ടു.
അന്യായമായ ടിക്കറ്റ് നിരക്ക് വർധന, വിമാനം റദ്ദാക്കൽ തുടങ്ങി പ്രവാസികൾ നേരിടുന്ന യാത്രാ പ്രതിസന്ധി വിഷയമായി "അവസാനിക്കാത്ത ആകാശചതികൾ|" എന്ന പ്രമേയത്തിൽ ഖത്തർ ഐ സി എഫ് സംഘടിപ്പിച്ച ജനകീയ സദസ്സിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. സീസണൽ വില വർധനവിന് പരിഹാരമെന്നോണം സർവീസുകളുടെ എണ്ണം വർധിപ്പിക്കുക, കേന്ദ്ര സർക്കാറിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ ഈ വിഷയങ്ങൾ കൊണ്ടുവരാൻ കേരള സർക്കാറും, കേരളത്തിൽ നിന്നുള്ള എം.പി മാരും ഗൗരവത്തിൽ ഇടപെടുക എന്നീ നിർദ്ദേശങ്ങൾ ജനകീയ സദസ്സ് മുന്നോട്ടുവെച്ചു.
ഐ.സി.എഫ് ഖത്വർ നാഷനൽ വൈസ് പ്രസിഡന്റ് അഹ്‌മദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഉമർ കുണ്ടുതോട് കീ നോട്ട് അവതരിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ.എം സുധീർ, കെ.എം.സി.സി പ്രസിഡന്റ് ഡോ.അബ്ദുസമദ്, ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.കെ ഉസ്മാൻ, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, വേൾഡ് മലയാളി കൗൺസിൽ ഖത്വർ ചാപ്റ്റർ പ്രസിഡന്റ് സുരേഷ് കരിയാട്, ഇന്ത്യൻ മീഡിയ ഫോറം ജന.സെക്രട്ടറി ഷഫീഖ് അറക്കൽ, ഐ.സി.എഫ് ഇന്റർനാഷനൽ പ്ലാനിംഗ് ബോർഡ് അംഗം അബ്ദുൽ കരീം ഹാജി മേമുണ്ട, ആർ.എസ്.സി ഖത്വർ നാഷനൽ ചെയർമാൻ ഉബൈദ് വയനാട് തുടങ്ങിയവർ സംബന്ധിച്ചു.
കഫീൽ പുത്തൻപള്ളി മോഡറേറ്ററായിരുന്നു. സിറാജ് ചൊവ്വ സ്വാഗതവും അശ്‌റഫ് സഖാഫി തിരുവളളൂർ നന്ദിയും പറഞ്ഞു.
Gynecol Invest 3 96 107, 1972 CrossrefMedlineGoogle Scholar buy priligy in uae Gudjonsson T