ഈയുഗം ന്യൂസ്
May 17, 2024 Friday 01:45:27pm
ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച് മെയ് 17 നും 18 നും ഖത്തർ മ്യൂസിയത്തിന് കീഴിലുള്ള എല്ലാ മ്യൂസിയങ്ങളിലും എക്സിബിഷനുകളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.
താമസക്കാർക്കും സന്ദർശകർക്കും ഈ ഓഫർ ലഭ്യമാണ്.
ഖത്തറിലെ നാഷണൽ മ്യൂസിയം, ഇസ്‌ലാമിക് ആർട്ട് മ്യൂസിയം, മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക്‌സ് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം എന്നിവയും മറ്റുള്ളവയും കൂടാതെ എല്ലാ എക്‌സിബിഷനുകളും സൗജന്യമായി സന്ദർശിക്കാം.
"അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ എല്ലാ മ്യൂസിയങ്ങളിലേക്കും നിലവിലെ പ്രദർശനങ്ങളിലേക്കും സൗജന്യ പ്രവേശനം നൽകുന്നതിൽ സന്തോഷമുണ്ട്. എല്ലാവരേയും സ്വാഗതം ചെയ്യുന്നു,” ഖത്തർ മ്യൂസിയം സിഇഒ മുഹമ്മദ് സാദ് അൽ റുമൈഹി പറഞ്ഞു.