// // // */ E-yugam


ഈയുഗം ന്യൂസ്
May  15, 2024   Wednesday   01:42:15pm

news



whatsapp

ദോഹ: ചൊവ്വാഴ്ച ദോഹയിൽ ആരംഭിച്ച ഖത്തർ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് ആയിരത്തിലധികം വ്യവസായ പ്രമുഖരും നേതാക്കളും രാഷ്ട്രത്തലവന്മാരും.

ഇത്രയുമധികം സുപ്രധാന നേതാക്കൾ പങ്കെടുക്കുന്ന ലോകത്തിലെ ചുരുക്കം ചില സമ്മേളനങ്ങളിൽ ഒന്നാണ് ഖത്തർ ഇക്കണോമിക് ഫോറം.

അമീറും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും മറ്റ് നിരവധി മന്ത്രിമാരും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. പോളണ്ട്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രസിഡൻ്റുമാരും പ്രധാനമന്ത്രിമാരും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്ന നേതാക്കളിൽ ഉൾപ്പെടുന്നു. ലുസൈൽ സിറ്റിയിലെ കത്താറ ടവറിൽ നടക്കുന്ന ഫോറം വ്യാഴാഴ്ച സമാപിക്കും.

ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ക്രിയാത്മകമായ ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി ഫോറം മാറിയെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിപറഞ്ഞു.

ദാവോസ് ഇക്കണോമിക് ഫോറത്തിൻ്റെ മാതൃകയിലാണ് ഖത്തർ ഇക്കണോമിക് ഫോറം പ്ലാൻ ചെയ്തിട്ടുള്ളത്.

Comments


Page 1 of 0