ഈയുഗം ന്യൂസ്
November  08, 2025   Saturday   01:48:45pm

news



whatsapp

ഖത്തർ: നാടക സൗഹൃദം ദോഹയുടെ ജനറൽ ബോഡി മീറ്റിംഗ് നവംബർ 7 വെള്ളിയാഴ്ച വൈകീട്ട് 7മണിക്ക് ഹിലാലിലെ അരോമ റസ്റ്റാറന്റ് ആഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.

യോഗത്തിൽ പ്രസിഡന്റ് മജീദ് സിംഫണി അദ്ധൃക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ആഷിക് മഹി മുൻ വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി നിമിഷ വയനാട് സ്വാഗതം പറഞ്ഞു. തുടർന്ന് 2026 -2027 വർഷത്തേക്ക് വേണ്ടി പുതിയ കമ്മിറ്റി രൂപീകരണം നടത്തി.

പ്രസിഡന്റായി ഇഖ്ബാൽ ചേറ്റുവ, സെക്രട്ടറി നിമിഷ വയനാട്, ട്രെഷറർ നവാസ് മുക്രിയത്ത് എന്നിവരെ തെരഞ്ഞെടുത്തു.

നാടക സൗഹൃദം ദോഹയുടെ സജീവ പ്രവർത്തകനായിരുന്ന A.V.M ഉണ്ണിയ്ക്ക് നാടക സൗഹൃദം ദോഹ പൊന്നാട അണിയിച്ചു ആദരവ് നൽകി. അദ്ദേഹത്തിന്റെ ഇതു വരെയുള്ള 40 വർഷത്തോളം നടത്തിയ നാടകകലാമേഖലയിലെ സംഭാവനകൾ മാനിച്ചാണ് ഈ ആദരവ് .

യോഗത്തിൽ ബഷീർ ജൈദ, രാജു പൊടിയൻ, എ വി എം ഉണ്ണി,സജീവ് ജേക്കബ്, മല്ലിക ബാബു, മുത്തു ഐ സി ആർ സി, മുസ്തഫ എലത്തൂർ, റഫീക്ക് മേച്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രദോഷ് നന്ദി രേഖപ്പെടുത്തി.

news

Comments


Page 1 of 0