ഈയുഗം ന്യൂസ്
October  12, 2025   Sunday   01:09:12pm

news

Picture: Doha News



whatsapp

ദോഹ: ഈജിപ്തിലെ ഷാം അൽ ഷെയ്ഖ് നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ അമീരി ദിവാനിലെ മൂന്ന് ഉദ്യോഗസ്ഥർ മരണപ്പെട്ടു..

സൗദ് ബിൻ താമർ അൽ താനി, അബ്ദുല്ല ഗാനേം അൽ ഖയാരിൻ, ഹസ്സൻ ജാബർ അൽ ജാബർ എന്നിവരാണ് രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ അപകടത്തിൽ മരണപ്പെട്ടത്. അബ്ദുള്ള ഇസ്സ അൽ കുവാരി, മുഹമ്മദ് അബ്ദുൽ അസീസ് അൽ ബുഐനൈൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.

മരിച്ചവരെയും പരിക്കേറ്റവരെയും ഇന്ന് ഖത്തരി വിമാനത്തിൽ ദോഹയിലേക്ക് കൊണ്ടുപോകുമെന്നും പരിക്കേറ്റ രണ്ട് പേർക്കും നിലവിൽ ഷാം എൽ ഷെയ്ഖ് ഇന്റർനാഷണൽ ആശുപത്രിയിൽ ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട് എന്നും ഈജിപ്തിലെ ഖത്തർ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു..

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ വരാനിരിക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ നയതന്ത്രജ്ഞർ ഷാം എൽ ഷെയ്ക്കിലേക്ക് പോകുകയായിരുന്നുവെന്ന് മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു..

ഷാം എൽ ഷെയ്ക്കിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടം നടന്നതെന്നും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയെ അനുഗമിക്കുന്ന വാഹനവ്യൂഹത്തിൽ ഒന്നാണ് അപകടത്തിൽ പെട്ടതെന്നും ഒരു ഈജിപ്ഷ്യൻ പത്രം റിപ്പോർട്ട് ചെയ്തു..

അഞ്ച് ഖത്തരി പൗരന്മാരും ഒരു ഈജിപ്ഷ്യൻ ഡ്രൈവറും സഞ്ചരിച്ച കാറിന് സ്റ്റിയറിംഗ് തകരാർ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.അതേ സമയം വാഹനം ഒരു വളവിൽ മറിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അൽ-അറബി അൽ-ജദീദിനോട് സംസാരിച്ച വൃത്തങ്ങൾ സംഭവത്തെ "വളരെ സെൻസിറ്റീവ്" ആണെന്ന് വിശേഷിപ്പിക്കുകയും അന്വേഷണം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Comments


Page 1 of 0