ഈയുഗം ന്യൂസ്
October 15, 2025 Wednesday 04:25:51pm
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് 2025-27 കാലയളവിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികൾ സ്ഥാനങ്ങൾ ഔദ്യോഗികമായി ഏറ്റെടുത്തു.
ഒക്ടോബർ 11 ന് ദോഹയിൽ നടന്ന ചടങ്ങിൽ ഐ.ബി. പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ മുഖ്യ അഥിതിയായി.
പ്രസിഡന്റായി ബിന്ദു ലിൻസണും ജനറൽ സെക്രട്ടറിയായി നിസാർ ചെറുവത്തും ട്രഷററായി ഇർഫാൻ ഹബീബും അഡ്വൈസറി ബോഡ് ചെയർ പേഴ്സണയി മിനി ബെന്നിയും മറ്റ് മാനേജിങ് കമ്മിറ്റി മെമ്പേഴ്സും സ്ഥാനം ഏറ്റെടുത്തു.
ഇന്ത്യൻ എംബസി അപക്സ് ബോഡി പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികൾ, യുണീഖ് എക്സിക്യൂട്ടീവ്മെമ്പർമാർ, വിവിധ സംഘടന നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളാകുകയും പുതിയ നേതൃത്വത്തിന് ആശംസകൾ അറിയിക്കുകയും ചെയ്‌തു.
കഴിഞ്ഞ കാല പ്രവർത്തങ്ങളുടെ തുടർച്ച എന്നോണം കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.