ഈയുഗം ന്യൂസ്
October 09, 2025 Thursday 11:35:00am
ദോഹ: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയും നസീം സർജിക്കൽ & മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി നടന്നു.
വിവിധ വിഭാഗങ്ങളിലായി സൗജന്യ മെഡിക്കൽ പരിശോധനകളും ഡോക്ടർമാരുടെ സേവനങ്ങളും ആരോഗ്യ അവബോധ ക്ലാസുകളും ഉൾപ്പെടുത്തിയ ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു..
ക്യാമ്പിന്റെ ഉദ്ഘാടനം ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ നിർവഹിച്ചു. ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആഷിക് തിരൂർ സ്വാഗതം പറഞ്ഞു..
ഇൻകാസ് ഖത്തർ നേതാക്കളായ കെ. കെ. ഉസ്മാൻ, ഈപ്പൻ തോമസ്, വർക്കി ബോബൻ, അഡ്വ. മഞ്ജുഷ ശ്രീജിത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പ് ഇൻചാർജ് ഷംസീർ കാളച്ചാൽ നന്ദി രേഖപ്പെടുത്തി. ഡോ. മുഹമ്മദ് അഫ്‌ലഹ് മെഡിക്കൽ അവബോധ ക്ലാസ് നയിച്ചു..
അപ്പെക്സ് ബോഡി നേതാക്കളും സെൻട്രൽ കമ്മിറ്റി നേതാക്കളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും വളണ്ടിയർമാരും സജീവമായി പങ്കെടുത്തു..
സെൻട്രൽ കമ്മിറ്റി നേതാക്കൾ ആയ അഷ്‌റഫ് നന്നമുക്ക്, അബ്ദു റഹൂഫ് മക്കര പറമ്പ്, ശാഹുൽ ഹമീദ്, സലാം CA, വിനോദ് പുത്തൻ വീട്ടിൽ ,ശിഹാബ് നരണിപ്പുഴ, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർസ് അഷ്‌റഫ് വകയിൽ, സലിം എരമംഗലം, ഇൻകാസ് ജില്ലാ നേതാക്കളായ റിയാസ് വാഴക്കാട്, നാസർ അരീക്കോട്,സുബൈർ കാട്ടുപാറ, അമീർ കോട്ടപ്പുറത് ,അബ്ബാസ് കല്ലൻ, ശറഫുദ്ധീൻ നന്നമ്മുക്ക്,സിജോ നിലമ്പുർ, ഹാദി മലപ്പുറം, നബീൽ മാട്ടറ, മുഹമ്മദ് നസീഫ് , നിതിൻ നാരായണ സ്വാമി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.