ഈയുഗം ന്യൂസ്
March 16, 2025 Sunday 02:15:39pm
ദോഹ: കഴിഞ്ഞ 33 വര്ഷങ്ങളായി ഖത്തറിൽ പ്രവർത്തിക്കുന്ന മാഹിയിലെയും പരിസരപ്രദേശങ്ങളായ പെരിങ്ങാടി, ന്യൂ മാഹി, ചാലക്കര, അഴിയൂർ എന്നീ അഞ്ചു മഹല്ലുകളുടെയും കൂട്ടായ്മയായ മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ - ഖത്തർ (M M W A QATAR) 2025 - 2027 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റിസ്‌വാൻ ചാലക്കര (പ്രസിഡന്റ്), മിൻഹാജ് സക്കരിയ (ജനറൽ സെക്രട്ടറി), ഫാരിസ് മൊയ്‌ദു (ട്രഷറർ), ആഷിക് മാഹി (വൈസ് പ്രസി.), ഷാജഹാൻ (വൈസ് പ്രസി.), ഒമർ ബിൻ അബ്ദുൽ അസീസ് (ജോ. സെക്രട്ടറി), ഷെർലിദ് (ജോ. സെക്രട്ടറി), ഷംസീർ കേളോത്ത് (ജോ ട്രഷറർ) തുടങ്ങി വിവിധ വകുപ്പ് കൺവീനർമാർ, ഉപദേശക സമിതി അടക്കം മുപ്പത്തൊന്ന് അംഗ എക്സിക്യൂട്ടീവ് ചുമതലയേറ്റു.
എം അബ്ദുൽ അഹദ് പ്രെസിഡിങ് ഓഫീസർ ആയി സമിതി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു