ഈയുഗം ന്യൂസ്
March  11, 2025   Tuesday   01:55:03pm

news



whatsapp

ദോഹ: ക്യൂ മലയാളം ഇഫ്താർ ബർവ മദീനത്നയിലെ ഡൈനമിക്ക് സ്പോർട്സ്സെന്ററിൽ വെച്ച് സംഘടിപ്പിച്ചു.

ക്യൂ മലയാളം അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത വിരുന്നിൽ കുട്ടികൾക്കായി കളറിങ്, പെയിന്റിംഗ് കുടാതെ മൈലാഞ്ചി ആർട്ട് തുടങ്ങിയ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.

സിത്താര മനോജ്, ബേനസീർ നജീർ എന്നിവർ നേതൃത്വം നൽകി. ക്യൂ മലയാളം പ്രസിഡന്റ് നവാസ് മുക്രിയകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി മുർഷിദ് മുഹമ്മദ്‌ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീകല പ്രകാശൻ, എക്‌സിക്യൂട്ടീവ് അംഗം റിജാസ് ഇബ്രാഹിം എന്നിവർ റമദാൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ട്രഷറർ മുഹമ്മദ് റാഫി നന്ദി പറഞ്ഞു. മൻസൂർ മൊയ്‌തീൻ, ദിലീഷ് ടി ആർ, ഷിഹാസ്, അജാസ് അലി, സിദ്ധീഖ് കടവനാട്, രാജേഷ് രചന, നൗഫിറ ഹുസൈൻ, സിറാജ് കുഞ്ഞിബാവ, ഷറഫുദ്ദീൻ ജോർണിയൽ, രാകേഷ്, അബ്ബാസ് അമ്പാടി, ഫസി നവാസ്, ഖദീജ സാദിഖ് അലി, രൂഷാര റിജാസ്, രാഖി രാജേന്ദ്രൻ, ഇബ്രാഹിം ഒരുമനയൂർ, അജ്മൽ മഹ്‌റൂഫ്, മുനീർ, ഷറഫുദ്ധീൻ പരതൂർ എന്നിവർ വിവിധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

ക്യൂ മലയാളം അംഗങ്ങൾ വീടുകളിൽ വെച്ച് തയ്യാറാക്കിയ വിവിധ ഭക്ഷണങ്ങൾ ഇഫ്താർ വിഭവങ്ങളായി വിളമ്പി. പ്രാർത്ഥനക്ക് മജീദ് നാദാപുരം, മുബാറക് മൊയ്തുട്ടി, നസീഹ മജീദ് എന്നിവർ നേതൃത്വം നൽകി. ഖരംഗവോ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുട്ടികൾ ഇഫ്താറിനെ മനോഹരമാക്കി. കളറിങ്, ചിത്ര രചന മൈലാഞ്ചിയിടൽ തുടങ്ങിയവ ഇഫ്താറിന്റെ സൗഹൃദത്തിന് മാറ്റ് കൂട്ടി. കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.

Comments


Page 1 of 0