ഈയുഗം ന്യൂസ്
February 25, 2025 Tuesday 12:09:30am
ദോഹ: ഖത്തർ കായിക ദിനത്തോട് അനുബന്ധിച്ച് ക്യൂ മലയാളം ഖത്തർ - എൻ ബി വി എസ്, ഹഗ്ഗ് മെഡിക്കൽ സർവീസസ് തുടങ്ങിയവരുമായി ചേർന്ന് ഒരുക്കുന്ന സ്പോർട്ട്സ് ഡേ ഫെബ്രുവരി 28 (വെള്ളി) രാവിലെ 8 മണി മുതൽ അബൂ ഹമൂറിലെ കേംബ്രിഡ്ജ് സ്കൂളിൽ വെച്ച് നടത്തും.
വ്യായാമം, ഫുട്ബോൾ, പെനാൽറ്റി ഷൂട്ടൗട്ട്, ബോക്സ് ക്രിക്കറ്റ്, ത്രോ ബോൾ, വോളിബോൾ, ബാറ്റ്മിന്റൺ, അത്ലെറ്റിക്സ് തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമെ മുതിർന്നവർക്കും കുട്ടികൾക്കായി ഹഗ്ഗ് മെഡിക്കൽ സർവീസസ് നൽകുന്ന പ്രത്യേക പരിപാടിയായ എലിവേറ്റ് 360 ഉം അറിവും വിനോദവും സാഹസികതയും ചേർത്ത് തയ്യാറാക്കിയ വ്യത്യസ്തമായ പരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്.
ക്യൂ മലയാളം വഴി ആണ് രജിസ്‌ട്രേഷൻ എന്ന് കൺവീനർ ദിലീഷ് അറിയിച്ചു.
നസീം ഹെൽത് കെയർ, ഗ്ലോബൽ ഓട്ടോ പാർട്ട്സ് ബുസാർട്ടോ ട്രേഡിങ് KIG തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.