// // // */ E-yugam


ഈയുഗം ന്യൂസ്
March  28, 2024   Thursday   03:47:36pm

news



whatsapp

ദുബായ്: ചരിത്രത്തിലാദ്യമായി.മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും.

27 കാരിയായ മോഡൽ റൂമി അൽ ഖഹ്താനി സൗദി പതാക മിസ് യൂണിവേഴ്സ് സ്റ്റേജിൽ ഉയർത്തുമെന്ന് ദുബൈയിലെ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. റിയാദ് സ്വദേശിയാണ് റൂമി അൽഖഹ്താനി

ഇൻസ്റ്റാഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സുള്ള റൂമി സ്ഥിരമായി ബ്യൂട്ടി മത്സരങ്ങളിൽ പങ്കെടുക്കുന്ന മോഡലാണ്.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മത്സരങ്ങളിൽ ഒന്നിൽ സ്വന്തം രാജ്യമായ സൗദിയെ പ്രതിനിധീകരിക്കുമെന്ന് റൂമി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. "മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്," അവർ അറബിയിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഏതാനും ആഴ്ചകൾക്കുമുമ്പ് മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസ്സിസ് ഗ്ലോബൽ ഏഷ്യൻ മത്സരത്തിലും റൂമി പങ്കെടുത്തിട്ടുണ്ട്.

ഈ വർഷം സെപ്റ്റംബറിൽ മെക്സിക്കോയിലാണ് മിസ് യൂണിവേഴ്സ് നടക്കുന്നത്.

Comments


Page 1 of 0