ഈയുഗം ന്യൂസ്
March 27, 2024 Wednesday 03:00:37pm
ദോഹ: ഖത്തറിലെ എക്‌സ്‌ചേഞ്ച് ഹൗസുകൾ രാജ്യാന്തര പണമിടപാടുകൾക്കുള്ള ഫീസ് വർധിപ്പിച്ചു. ഓരോ ഇടപാടിനും 5 അഞ്ചു റിയാൽ ആണ് വർധിപ്പിച്ചത്.
ഇന്ത്യയിലേക്കുള്ള ഫീസ് QR15 ആയിരുന്നത് ഇപ്പോൾ ഓരോ ഇടപാടിനും QR20 ആയി ഉയർത്തി.
ബ്രാഞ്ചുകളിലും ഓൺലൈൻ ഇടപാടുകൾക്കും വർദ്ധിപ്പിച്ച ഫീസ് ബാധകമാണ്.
20 വർഷത്തെ നീണ്ട കാലയളവിനുശേഷമാണ് വർധനവ് ഉണ്ടാകുന്നത് എന്ന് എക്‌സ്‌ചേഞ്ച് ഹൗസുകൾ അറിയിച്ചു.
വർധിച്ചു വരുന്ന ചിലവുകളും മറ്റും പരിഗണിച്ചാണ് ഫീസ് വർധനയെന്നും ഫീസ് വർധിപ്പിക്കാൻ നേരത്തെ ഖത്തർ സെൻട്രൽ ബാങ്കിന്റെ അനുമതിയുണ്ടായിരുന്നെന്നും ഇപ്പോൾ സംയുക്തമായാണ് എക്‌സ്‌ചേഞ്ച് ഹൗസുകൾ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ ഈയുഗത്തോട് പറഞ്ഞു.