// // // */
ഈയുഗം ന്യൂസ്
February 07, 2024 Wednesday 11:52:20am
ദോഹ: റെസിഡൻസ് വിസയിൽ ഖത്തറിൽ എത്തിയാൽ 30 ദിവസത്തിനകം തൊഴിലുടമകളും വിദേശികളും റെസിഡൻസ് പെർമിറ്റ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) ഊന്നിപ്പറഞ്ഞു.
വീഴ്‌ചവരുത്തിയാൽ 10,000 റിയാൽ വരെ പിഴ നല്കേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
“രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്ന് തൊഴിലുടമയും പ്രവാസിയും ഉറപ്പുവരുത്തണം.ഇത് ലംഘനങ്ങൾ തടയാനും ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കാനും സഹായിക്കുന്നു,” മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പറഞ്ഞു.