ഈയുഗം ന്യൂസ്
November 20, 2023 Monday 11:23:51pm
ദോഹ: ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കോട്ടക്കൽ ഫിയസ്റ്റ കായിക മേളയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങും മൂന്നാമത് യുഎ ബീരാൻ സാഹിബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റും റയ്യാൻ പ്രൈവറ്റ് സ്കൂൾ മൈതാനത്ത് വർണ്ണാഭമായി അരങ്ങേറി.
കോട്ടക്കൽ മണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റിയിലേയും അഞ്ചു പഞ്ചായത്തുകളിലേയും ഫുട്ബോൾ താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോട് കൂടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് നിർവഹിച്ചു .
ഉദ്ഘാടന ദിനം സംഘടിക്കപ്പെട്ട മൂന്നാമത് യുഎ ബീരാൻ സാഹിബ് ഫുട്ബോൾ ടൂർണമെന്റിന്റെ കിക്കോഫ് കർമ്മം ഖത്തർ കെഎംസിസി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ നിർവഹിച്ചു.
കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അബു തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് കെഎംസിസി ഉപാധ്യക്ഷൻ സിദ്ദിഖ് വാഴക്കാട്, സ്റ്റേറ്റ് ഉപദേശക സമിതി വൈസ് ചെയർമാൻ സിവി ഖാലിദ്, ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട്, ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി,എന്നിവർ ആശംസകൾ നേർന്നു.
ജില്ല ട്രഷറർ റഫീഖ് പള്ളിയാലി, സെക്രട്ടറി ഷംസീർ മാനു, അൽഖോർ ഏരിയ ട്രഷറർ പ്രശാന്ത്, സ്റ്റേറ്റ് സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ഇൻചാർജ് നൗഫൽ , വൈസ് ചെയർമാൻ ആദിൽ അബ്ദു , സ്റ്റേറ്റ് കമ്മിറ്റി അൽ ഇഹ്സാൻ വൈസ് ചെയർമാൻ ഇസ്മയിൽ കളപ്പുര തുടങ്ങിയ നേതാക്കൾ അതിഥികളായിരുന്നു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ സ്വാഗതവും ട്രഷറർ ജാബിർ കൈനിക്കര നന്ദിയും പറഞ്ഞു.
ടൂർണമെന്റിൽ കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ചാമ്പ്യന്മാരാകുകയും മാറാക്കര പഞ്ചായത്ത് കെഎംസിസി റണ്ണേഴ്സ്അപ്പ് ആകുകയും ചെയ്തു.
നവംബർ 10 മുതൽ മർഹൂം അബു യൂസഫ് ഗുരുക്കൾ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റോടെ ആരംഭം കുറിച്ച കോട്ടക്കൽ ഫിയസ്റ്റയിൽ 23 ആം തിയ്യതി വ്യാഴാഴ്ച ബാഡ്മിന്റൺ, വടം വലി എന്നീ ഇനങ്ങളും 24 തിയ്യതി വെള്ളിയാഴ്ച ക്രിക്കറ്റ് ഫൈനൽ മത്സരവും നടക്കും. ഫൈനലിൽ കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി എടയൂർ പഞ്ചായത്ത് കെഎംസിസി യെ നേരിടുന്നതാണ്.