// // // */ E-yugam


ഈയുഗം ന്യൂസ്
September  21, 2023   Thursday   04:05:29pm

news



whatsapp

ദോഹ: മലയാളി സമാജം സംഘടിപ്പിക്കുന്ന പോന്നോണം 2023 ന്റെ ഉൽഘാടനത്തിന് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ദോഹയിൽ എത്തി. ഇന്നു രാവിലെ ഹമദ് വിമാനത്താവളത്തിൽ മലയാളി സമാജം പ്രതിനിധികൾ അദ്ദേഹത്തിന് ഹാർദ്ദമായ വരവേൽപ് നൽകി.

സെപ്റ്റംബർ 22 നു പോഡാർ പേർൾ സ്കൂളിൽ വച്ചു നടകുന്ന "പോന്നോണം 2023" ശ്രീ സതീഷൻ ഉത്ഘാടാനം ചെയ്യും. ഇന്ത്യൻ അമ്പസഡർ ശ്രീ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.

1,500 തൊഴിലാളി സുഹൃത്തുക്കൾ ഉൾപ്പടെ 3000 പേർക്കുള്ള സദ്യയും വിവിധ കലാപരിപാടികളും ആയി "പോന്നോണം 2023" ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

ഓണസദ്യക്കു പുറമെ ചെണ്ടമേളം, ഘോഷയാത്ര,തിരുവാതിരകളി, മോഹിനിയാട്ടം, ഓണപ്പാട്ട്,ഓണക്കളി, ട്രെഡിഷണൽ ഫാഷൻ ഷോ, കിഡ്സ്‌ ഡാൻസ്, ഗാനമേള, ഫ്യൂഷൻ നൃത്തം, കളരി തുടങ്ങിയ പരിപാടികളുമായി നല്ലൊരു ഓണാഘോഷമാണ് ഒരുക്കിയിരിക്കുന്നത്.

സദ്യ പാസ് മൂലം നിയന്ത്രിക്കുമെന്ന് സംഘാടകർ അറിയിച്ചു.

news

Comments


Page 1 of 0