// // // */
ഈയുഗം ന്യൂസ്
August 25, 2023 Friday 02:44:35pm
ചങ്ങരംകുളം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവു നൽകി ഖത്തർ ഓഐസിസി ഇൻകാസ് മലപ്പുറം.
നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴയിൽ ഹന്നത്ത് എം, ഡോ. എം എ ഷിഫാന തുടങ്ങിയവർക്കാണ് ഖത്തർ ഓഐസിസി ഇൻകാസ് മലപ്പുറം പ്രസിഡണ്ട് നൌഫൽ പീസി കട്ടുപ്പാറ, സെക്രട്ടറി ഷഫീർ നരണിപ്പുഴ തുടങ്ങിയവർ ഉപഹാരം സമർപ്പിച്ചത്.
നന്നംമുക്ക് മണ്ഡലം വൈ:പ്രസിഡണ്ട് അലിമോൻ നരണിപ്പുഴ, ഒഐസിസി ഇൻകാസ് ജില്ലാ ട്രഷറർ ഇർഫാൻ പകര, വൈസ് പ്രസിഡണ്ട് അനീസ് കെടി വളപുരം, ആഷിക് അയിരൂർ, മുഹമ്മദലി കുറ്റിപ്പുറം, യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറി ഫാരിസ് നരണിപ്പുഴ, സിഎം ബഷീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.