// // // */ E-yugam


ഈയുഗം ന്യൂസ്
May  25, 2023   Thursday   03:27:39pm

news



whatsapp

ദോഹ: ഖത്തറിനും ബഹ്‌റൈനുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് ഇന്ന് ആരംഭിച്ചു.

ഖത്തർ എയർവേസും ഗൾഫ് എയറും ഇപ്പോൾ ദിവസേന ഓരോ സർവീസ് വീതമാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. സെർവിസുകളുടെ എണ്ണം പിന്നീട് വർധിപ്പിക്കുമെന്ന് രണ്ട് വിമാനക്കമ്പനികളൂം അറിയിച്ചു.

ദോഹ-ബഹ്‌റൈൻ സെക്ടറിൽ 2017 ലെ ഉപരോധത്തിന് മുമ്പ് പ്രതിദിനം 10 വിമാനങ്ങൾ ഉണ്ടായിരുന്നു.

"ഖത്തർ എയർവേയ്‌സ് ബഹ്‌റൈനിലേക്കുള്ള പ്രതിദിന ഫ്‌ളൈറ്റുകൾ ഇന്ന് ആരംഭിക്കുന്നു. ജൂൺ 15 മുതൽ ഞങ്ങൾ സെർവീസുകളുടെ എണ്ണം 3 പ്രതിദിന ഫ്ലൈറ്റുകളായി വർദ്ധിപ്പിക്കും," ഖത്തർ എയർവേയ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

ജൂൺ 15 മുതൽ രാവിലെ 8:40, ഉച്ചകഴിഞ്ഞ് 3:30, രാത്രി 8 എന്നിങ്ങനെ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഫ്ലൈറ്റുകളുടെ ബുക്കിംഗ് ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.

ബഹ്‌റൈനിലെ ഗൾഫ് എയർ ബഹ്‌റൈനും ഖത്തറിനും ഇടയിൽ ഒന്നിലധികം പ്രതിദിന സർവീസുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Comments


Page 1 of 0