// // // */ E-yugam


ഈയുഗം ന്യൂസ്
April  20, 2023   Thursday   02:34:19pm

news



whatsapp

ദോഹ:മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്രയും കണ്ണൂർ ഷെരീഫും നയിക്കുന്ന സംഗീതവിരുന്ന് *ചിത്രഗീതം* ഏപ്രിൽ 22 ന് ശനിയാഴ്ച അൽ അറബി ഇൻഡോർ സ്പോർട്സ് ഹാളിൽ വെച്ച് വൈകുന്നേരം 6.30 ന് നടക്കും.

കെ.എസ് ചിത്ര ഇന്ന് രാവിലെ ദോഹയിലെത്തി.

മലബാർ അടുക്കളയും റേഡിയോ മലയാളം 98.6 എഫ് എമ്മും ചേർന്നാണ് *ചിത്രഗീതം* സംഘടിപ്പിക്കുന്നത്.

പിന്നണി ഗായകൻ കെ. കെ നിഷാദും വയലിനിസ്റ്റ് വേദമിത്രയും ഉൾപ്പെടുന്ന പതിനഞ്ചോളം കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യയാണ് ചിത്രഗീതം. ഖത്തർ വേൾഡ് കപ്പിൽ കണ്ട് പരിചയമുള്ള ഹോസ്പിറ്റാലിറ്റി ടിക്കറ്റ് ആദ്യമായി ഒരു മലയാളം ഇവെന്റിൽ പരിചയപ്പെടുത്തിയതായും ഈ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിച്ചതായും സംഘാടകർ അറിയിച്ചു.

മാപ്പിളപ്പാട്ടിൽ 30 വർഷം പൂർത്തിയാക്കുന്ന കണ്ണൂർ ശരീഫിനെയും സംഗീതത്തിൽ 44 വർഷം പൂർത്തിയാക്കുന്ന കെ.എസ് ചിത്രയെയും ചടങ്ങിൽ ആദരിക്കും. ഷഹാന ഇല്യാസ് ഇവന്റ് ഇൻ ചാർജ്ജും അസീസ് പുറയിൽ പ്രോഗ്രാം കൺവീനറും നൗഫൽ അബ്ദുറഹിമാൻ ഇവന്റ് ക്യൂറേറ്ററും ഷഫീക്ക് കണ്ണൂർ ഇവന്റ് കോർഡിനേറ്ററൂമാണ്.

ടിക്കറ്റുകൾക്ക് 55373882, 33918858, 55461626 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. ക്യൂ ടിക്കറ്റ്സിലും ലഭ്യമാണ്: https://events.q-tickets.com/eventDetail/3936165434/chithrageetham*

Comments


Page 1 of 0