// // // */ E-yugam


ഈയുഗം ന്യൂസ്
April  17, 2023   Monday   07:08:14pm

news



whatsapp

ദോഹ: ഖത്തറിലെ ചങ്ങരംകുളം പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രവാസി അസോസിയേഷൻ ഖത്തർ (CPAQ) വെള്ളിയാഴ്ച ദോഹയിലെ ICC അശോക ഹാളിൽ വെച്ചു അതിവിപുലമായ ഇഫ്താർ, വിഷു സംഗമം സംഘടിപ്പിച്ചു.

ഒത്തുചേരൽ ചങ്ങരംകുളം പ്രവാസി അസോസിയേഷന്റെ പ്രഥമ കുടുംബ സംഗമവും കൂടി ആയിരുന്നു. അംഗങ്ങളുടെ കുടുംബങ്ങൾ അടക്കം 300ൽ പരം പേർ പങ്കെടുത്തു.

ഇഫ്ത്താർ വിരുന്നിൻ്റെ രുചിക്കൊപ്പം ദീർഘകാലമായി തമ്മിൽ കണ്ടുമുട്ടാതിരുന്ന സുഹൃത്തുക്കൾ പങ്കുവച്ച സൗഹൃദ വിരുന്നും സംഗമത്തിൻ്റെ ആവേശമായി. CPAQ ഉപദേശകസമിതി അംഗങ്ങളായ CV മുഹമ്മദാലി, ഷാഹുൽ ഹമീദ്, ബഷീർ പള്ളിപ്പാട്ട്, NV ഖാദർ , AV ഉണ്ണി എന്നിവർ പങ്കെടുത്തു.

അസോസിയേഷൻ ട്രഷറർ ഷാജി മുടവത്ത് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടു സംഗമത്തിന് തുടക്കംകുറിച്ചു.

അസോസിയേഷൻ പ്രസിഡന്റ് നാസർ മൂക്കുതല കൂട്ടായ്മയുടെ അനിവാര്യതയെ കുറിച്ചും പ്രവാസി സമൂഹത്തിന്റെ അംഗങ്ങൾക്കിടയിലെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തെകുറിച്ചും സംസാരിച്ചു.

അസോസിയേഷൻ ഉപദേശക സമിതി അംഗം ബഷീർ പള്ളിപ്പാട്ട് റമദാനിന്റ പ്രാധാന്യം, പ്രവാസി കൂട്ടായ്മയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് പ്രസംഗിച്ചു. ചടങ്ങിൽ ഖത്തർ ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) മാനേജ്മെന്റ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട CPAQ ജനറൽ സെക്രട്ടറി നിഹാദ് അലിയെ ആദരിച്ചു.

ജനൽ സെക്രട്ടറി നിഹാദ് അലി മൂക്കുതല സംഗമത്തിന് ആശംസയും അതിഥികൾക്കും ഇവന്റ് സ്പോൺസർമാർക്കും സംഘടകർക്കും നന്ദിയും പറഞ്ഞു

news

Comments


Page 1 of 0