// // // */ E-yugam


ഈയുഗം ന്യൂസ്
April  06, 2023   Thursday   02:54:17am

news



whatsapp

ദോഹ: പട്ടാമ്പി കൂട്ടായ്മയുടെ ഇഫ്‌താർ മീറ്റ് വ്യാഴം വൈകുന്നേരം 4 മണി മുതൽ ഏഷ്യൻ ടൗണിലുള്ള സെഞ്ച്വറി ഹോട്ടലിൽ വെച്ച് നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളടക്കം നൂറിലധികം പേർ പങ്കെടുത്തു.

പ്രസിഡൻറ് മുഹമ്മദ്‌ ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹനീഫ് പട്ടാമ്പി സ്വാഗതം പറഞ്ഞു. ഫൈസൽ ഹുദവി പട്ടാമ്പി റമദാൻ സന്ദേശം കൈമാറി. ഇസ്ലാമിലെ ഓരോ അനുഷ്ഠാനങ്ങൾക്കും ഓരോ ലക്ഷ്യങ്ങൾ ഉണ്ടെന്നും ആ ലക്ഷ്യം നേടി എടുക്കുന്നതായിരിക്കണം നമ്മുടെ ആരാധനകൾ എന്നും അദ്ദേഹം ഉണർത്തി.

ഐ.സി.ബി. എഫ് മാനേജ്മെന്റ് കമ്മറ്റി അംഗം റഊഫ് കൊണ്ടോട്ടി, സാമൂഹിക പ്രവർത്തകൻ സലാം എന്നിവർ സംസാരിച്ചു. ഇഫ്‌താർ മീറ്റിന്റെ ഭാഗമായി അംഗങ്ങൾക്ക് ICBF ഇൻഷുറൻസ് പോളിസി, നോർക്ക കാർഡ് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

സൈനു ബാബു,മുഹമ്മദലി, ഫാസിൽ നിസാർ, ഹാരിസ്,ഫിറോസ്, ഷബീബ്, നിസാർ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാനവാസ്‌ പട്ടാമ്പി നന്ദിയും പറഞ്ഞു.

news

Comments


Page 1 of 0