// // // */ E-yugam


ഈയുഗം ന്യൂസ്
April  03, 2023   Monday   11:23:02pm

news



whatsapp

ദോഹ: പരുതൂർ കൂട്ടം ഖത്തർ മുംതസാ പാർക്കിൽ സ്നേഹ ഇഫ്‌താർ ഒരുക്കി.

പ്രവാസ ജീവിതത്തിരക്കിനിടയിലും സ്നേഹ ബന്ധം നിലനിർത്തിക്കൊണ്ടു മുന്നോട്ട് പോകുന്ന പരുതൂരിലെ ഖത്തർ പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് പരുതൂർ കൂട്ടം. റഹ്മാൻ പാലത്തറ, ശറഫുദ്ധീൻ പരുതൂർ, സിറാജുൽ മുനീർ, ഷംസു പള്ളിപ്പുറം, ഷാഹിർ പാലത്തറ, ഉമ്മർ കൂരമ്പറമ്പിൽ, ഷംസു കരിയന്നൂർ, നസീം ഖാജ, നവാബ് പള്ളിപ്പുറം അസർ പള്ളിപ്പുറം എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

ഏകദേശം അമ്പതോളം ആളുകൾ പങ്കെടുത്തു. നാല്പത് വർഷമായി ഖത്തർ പ്രവാസിയായ ഉമ്മർ കൂരമ്പറബിൽ പ്രത്യേക ക്ഷണിതാവായിരുന്നു.

ഈദ് സംഗമത്തിനോടനുബന്ധിച്ചു ഏകദിന വിനോദ യാത്ര നടത്താൻ തീരുമാനിക്കുകയും എല്ലാ മെമ്പര്മാരേയും ICBF, നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗങ്ങളാക്കാനും തീരുമാനിച്ചു.

news

Comments


Page 1 of 0