// // // */ E-yugam


ഈയുഗം ന്യൂസ്
March  20, 2023   Monday   12:49:22pm

news



whatsapp

ദോഹ: ജി.സി.സി യിലെ ഇന്ത്യൻ നഴ്സുമാരുടെ ആദ്യത്തെ കൂട്ടായ്മയായ യുണീഖ് ഖത്തർ ഇന്ത്യൻ നഴ്‌സുമാർക്കായി സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 2 വിന് മിസയിദ് എം ഐ സി സ്റ്റേഡിയത്തിൽ സമാപനം.

വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120 നഴ്സുമാർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ഖത്തർ റെഡ് ക്രെസന്റ് ഹെൽത്ത്‌ സെന്ററിലെ മെഡിക്കോസ് എഫ് സി ജേതാക്കളും ഹമദ് ഹോസ്പിറ്റലിലെ എസ്ദാൻ എഫ്സി റണ്ണർ അപ്പും ആയി.

പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി എസ്ദാൻ എഫ്സിയിലെ സാദിഖിനെയും ബെസ്റ്റ് ഗോൾ കീപ്പറായി മെഡിക്കോസ് എഫ്സിയിലെ ഷഫീറിനെയും തിരഞ്ഞെടുത്തു. യുണീഖ് സ്പോർട്സ് ഹെഡ് നിസാർ ചെറുവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന വർണാഭമായ സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ സംഗ്പാൽ വിശിഷ്ടാഥിതി ആയി വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.

ഐ ബി പി സി മാനേജർ ശ്രീ. അനീഷ് ജോർജ്, എ എഫ് സി ഫുട്ബോൾ കോച്ച് ഹാൻസൺ ജോസഫ്, യുണീഖ് പ്രസിഡന്റ്‌ ശ്രീമതി മിനി സിബി, സെക്രട്ടറി സാബിദ് പാമ്പാടി ഫുട്ബോൾ കോർഡിനേറ്റർ സലാഹ് പട്ടാണി മറ്റ് യുണീഖ് ഭാരവാഹികളും ചേർന്ന് വ്യക്തികത അവാർഡുകളും റണ്ണേഴ്സ് അപ്പ് ട്രോഫിയും മെഡലുകളും കൈമാറി.

യുണീഖ് ഭാരവാഹികളായ സിസ്റ്റർ ധന്യയുടെയും ജാൻസിയുടെയും നേതൃത്വത്തിൽ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയ മത്സരങ്ങൾ കുടുംബങ്ങൾക്ക് വേറിട്ട അനുഭവമായി.

പങ്കെടുത്തവർക്കും സ്പോൺസെഴ്സിനും ടൂർണമെന്റിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദിയും ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്പോർട്സ് ഇവന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും കായിക വിഭാഗം അംഗം അജ്മൽ ഷംസ് പറഞ്ഞു.

news

Comments


Page 1 of 0