// // // */ E-yugam


ഈയുഗം ന്യൂസ്
March  16, 2023   Thursday   03:27:27pm

news



whatsapp

ദോഹ: ഖത്തർ എയർവേസിൽ ഇനി രുചികരമായ ഖത്തറി വിഭവങ്ങളും.

ഖത്തറിലെ പ്രശസ്ത ഷെഫ് ആയ ഐഷാ അൽ തമീമിയുമായി സഹകരിച്ച് ഖത്തറി വിഭവങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് എയർലൈൻ അറിയിച്ചു. അമേരിക്ക, ഏഷ്യ, ജി.സി.സി, യൂറോപ്പ് തുടങ്ങിയ എല്ലാ സെക്ടറിലെ യാത്രക്കാർക്കും ഐഷാ അൽ തമീമിയുടെ പ്രത്യേക റെസിപ്പികളിൽ തയ്യാറാക്കിയ ഖത്തറി ഭക്ഷണം ലഭിക്കും.

ഖത്തറി ചിക്കൻ മജ്‌ബൂസ്, ഖത്തറി മദ്‌റൂബ, മഷ്ക്കൂൽ, ചിക്കൻ ജറീഷ്, ഖത്തറി സ്പെഷ്യൽ ബ്രേക്ക് ഫാസ്റ്റ് എന്നിവയാണ് യാത്രക്കാർക്ക് വേണ്ടി ഐഷാ അൽ തമീമി ഒരുക്കുന്ന സ്പെഷ്യൽ വിഭവങ്ങൾ.

അൽ തമീമി സ്വന്തമായി ഉണ്ടാക്കുന്ന ചേരുവകളും സ്‌പൈസസുമാണ് ഭക്ഷണത്തിൽ ഉപയോഗിക്കുക. ഖത്തറിന്റെ രുചിയും സംസ്ക്കാരവും മികച്ച എയർലൈൻ ആയ ഖത്തർ എയർവേസിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ലക്‌ഷ്യം. ഖത്തറിലെ സാംസ്ക്കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് എയർലൈൻ പദ്ധതി നടപ്പിലാക്കുന്നത്.

"നിങ്ങൾ ഇഷ്ടപ്പെടുന്ന യഥാർത്ഥ ഖത്തറി രുചി നൽകുമെന്ന് ഞാൻ ഉറപ്പുതരുന്നു. ഇതിനു അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു," ഐഷാ അൽ തമീമി പറഞ്ഞു.

Comments


Page 1 of 0