// // // */ E-yugam


ഈയുഗം ന്യൂസ്
March  15, 2023   Wednesday   01:12:38pm

news



whatsapp

ദോഹ: റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കിയതായി മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള ആരോഗ്യ വിഭാഗം അറിയിച്ചു.

ദോഹ മുനിസിപ്പാലിറ്റിയിൽ പത്തു ടീമുകൾക്ക് കീഴിൽ പരിശോധന - ബോധവൽക്കരണ ക്യാമ്പയ്‌ൻ നടത്തി

ഫുഡ് ഇൻസ്‌പെക്ടർമാർ 5,500 പരിശോധനകൾ നടത്തിയതായും 179 നിയമലംഘനങ്ങൾ കണ്ടെത്തിയതായും ഒൻപത് ഭക്ഷണശാലകൾ അടച്ചതായും ദോഹ മുനിസിപ്പാലിറ്റി അറിയിച്ചു.

104 ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി.

പ്രത്യേക ടീമുകൾ രൂപീകരിച്ച് രാവിലെയും വൈകുന്നേരവും പരിശോധനകൾ നടത്തുന്നതായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയും മറ്റു മുനിസിപ്പാലിറ്റികളും അറിയിച്ചു.

മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ശുചീകരണ വിഭാഗം റമദാനിൽ പ്രവർത്തനം ശക്തിപ്പെടുത്തും. ശുചീകരണ വിഭാഗത്തിൽ മൂന്ന് ഷിഫ്റ്റുകളിലായി 134 സൂപ്പർവൈസർമാർക്ക് കീഴിൽ 1,795 തൊഴിലാളികളും 701 ഡ്രൈവർമാരും 745 വാഹനങ്ങളും പണിയെടുക്കും.

Comments


Page 1 of 0