// // // */ E-yugam


ഈയുഗം ന്യൂസ്
March  13, 2023   Monday   05:03:28pm

news



whatsapp

ദോഹ: വിദ്വേഷത്തിന്റെ കാർമേഘങ്ങൾ ഇരുണ്ട് കൂടുമ്പോൾ മനുഷ്യർ പരസ്പരം അടുത്തറിയാൻ അവസരം നൽകുന്ന പൊതു ഇടങ്ങളിലെ കൂടിച്ചേരലുകൾ ബോധപൂർവ്വം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് ഐ സി എഫ് ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.

"സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽ" ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി. എഫ് ഉമ്മുസലാൽ സെക്ടർ കമ്മിറ്റി സംഘടിപ്പിച്ച "ചായ ചർച്ച" ഖത്വർ മീഡിയാ ഫോറം ട്രഷറർ ഷഫീഖ് അറക്കൽ ഉദ്ഘാടനം ചെയ്തു.

ഇ എ നാസർ ( കെ എം സി സി) സുഹാസ് പാറക്കണ്ടി( സംസ്കൃതി) അജറ്റ് എബ്രഹാം തോമസ് (ഇൻകാസ്) നംഷീർ ബഡേരി(ഖത്വർ മലയാളീസ് ഗ്രൂപ്പ്) ഷഫീൻ വാടാനപ്പള്ളി (മാപ്പിള കലാ അക്കാദമി) മുബാറക് (സിൽകോ ഗ്രൂപ്പ്) ഷുക്കൂർ (ഗ്രേറ്റ് ഹൈപ്പർ) മുഹമ്മദ് മഅറൂഫ് (ആർ എസ് സി) തുടങ്ങിയവർ സംസാരിച്ചു. ഐ സി എഫ് നോർത്ത് സെൻട്രൽ ഓർഗനൈസിംഗ് സെക്രട്ടറി സുഹൈൽ കുറ്റ്യാടി മോഡറേറ്റർ ആയിരുന്നു.

ഷൗക്കത്ത് സഖാഫി, മുജീബ് സഖാഫി, മുസ്‌തഫ സഖാഫി എന്നിവർ സംബന്ധിച്ചു.

നജീബ് കാളച്ചാൽ സ്വാഗതവും മുസ്തഫ നരിപ്പറമ്പ് നന്ദിയും പറഞ്ഞു.

Comments


Page 1 of 0