// // // */ E-yugam


ഈയുഗം ന്യൂസ്
March  09, 2023   Thursday   05:15:41pm

news



whatsapp

ദോഹ: ഈ വർഷത്തെ ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 10 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംസ്കൃതി അറിയിച്ചു.

അബുഹമൂറിലെ ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോ. സെക്രട്ടറി ശ്രീമതി എൻ സുകന്യ മുഖ്യാതിഥി ആയിരിക്കും.

എൻ. സുകന്യയുടെ പ്രഭാഷണവും സംസ്കൃതി കലാവിഭാഗം അണിയിച്ചൊരുക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകുമെന്ന് സംസ്കൃതി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Comments


Page 1 of 0