// // // */ E-yugam


ഈയുഗം ന്യൂസ്
February  03, 2023   Friday   03:30:27pm

news



whatsapp

ദോഹ: ഖത്തർ ഒഐസിസി ഇൻകാസ് യൂത്ത് വിങ്ങ് സെൻട്രൽ കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തുന്ന വടംവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി മെമ്പർ ജൂട്ടാസ് പോൾ ആണു പ്രകാശന കർമ്മം നിർവ്വഹിച്ചതു.

യൂത്ത് വിങ്ങ് പ്രസിഡണ്ട് ഇൻ ചാർജ് അനീസ് കെടി വളപുരം, ജ:സെക്രട്ടറി നവിൻ, ട്രഷറർ പ്രശോഭ് നമ്പ്യാർ തുടങ്ങിയവർ ചേർന്നു പോസ്റ്റർ ഏറ്റുവാങ്ങി.

കലാ കായിക രംഗത്ത് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നാളുകളായി തുടർന്നു വരുന്ന പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണെന്ന് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഷാഹിൻ മജീദ്, നൌഫൽ കട്ടുപ്പാറ, ലിംസൺ പീച്ചി, നിയാസ്, സൽമാൻ മാനപ്പുറത്ത്‌, ജാഫർ കമ്പാല, സന്തോഷ്, ഷഫീർ കരിയാട്, അജീർ, ഷറഫു തെന്നല, വസീം, ഇർഫാൻ പകര, അജറ്റ്, ആൽബർട്ട് തുടങ്ങിയ യൂത്ത് വിങ്ങ് പ്രവർത്തകരും പരിപാടിയുടെ ഭാഗമായി.

Comments


Page 1 of 0