// // // */ E-yugam


ഈയുഗം ന്യൂസ്
February  01, 2023   Wednesday   04:56:40pm

news



whatsapp

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ പെറുവിൽ നിന്ന് ട്രാൻസ്‌പോർട് ചെയ്ത മൂന്ന് കരടികൾ ബെൽജിയം എയർപോർട്ടിൽ കൊടും തണുപ്പിൽ മരണപ്പെട്ടു. ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒൻപത് കരടികളിൽ മൂന്നെണ്ണമാണ് കൊടുംതണുപ്പിൽ മരണപ്പെട്ടത്. പെറുവിൽ നിന്ന് പുറപ്പെട്ട കാർഗോ വിമാനം ബെൽജിയം എയർപോട്ടിൽ ഇന്ധനം നിറക്കാനായി ഇറങ്ങിയതായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം പുറപ്പെടാനിരുന്ന വിമാനം റൺവേയിൽ കുടുങ്ങുകയായിരുന്നു.

ശക്തമായ മഞ്ഞുവീഴ്ച കാരണം 24 മണിക്കൂർ കരടികൾ വിമാനത്തിൽ കുടുങ്ങി. സഹായമെത്തിക്കാൻ വിമാനത്തിനടുത്തേക്ക് വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്തതാണ് കാരണം.

ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്ന കരടികൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു തണുപ്പ്. 24 മണിക്കൂറിന് ശേഷം കണ്ടെയ്നർ തുറന്നപ്പോൾ മൂന്ന് കരടികളെ ചത്ത നിലയിൽ കണ്ടെത്തി.

സംഭവത്തിൽ ബെൽജിയം അധികൃതർ അന്വേഷണം തുടങ്ങി. എയർപോർട്ട് അധികൃതരുടെ വീഴ്ച മൂലമാണ് മരണം സംഭവിച്ചത്.

"പതിനായിരക്കണക്കിന് മൃഗങ്ങളെ ഞങ്ങൾ ഓരോ വർഷവും സുരക്ഷിതമായി ട്രാൻസ്‌പോർട് ചെയ്യുന്നു. ഈ നഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു," ഖത്തർ എയർവേസ്‌ വക്താവ് പറഞ്ഞതായി സിമ്പിൾ ഫ്ളയിങ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

Comments


Page 1 of 0