// // // */ E-yugam


ഈയുഗം ന്യൂസ്
January  31, 2023   Tuesday   11:39:25am

news



whatsapp

ദോഹ: ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ എന്ന നാമകരണത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ പദയാത്രയുടെ വിജയം ഖത്തറിലെ OlCC ഇൻ കാസ് പ്രവർത്തകരും ആഘോഷിച്ചു.

മഹാത്മ ഗാന്ധിജിയെ അനുസ്മരിച്ച് കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ രാഹുൽ ഗാന്ധിയുടെ സന്ദേശം ഇന്ത്യ മുഴുവൻ അലയടിച്ച് വർഗ്ഗീയ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ ഭാരതത്തിന്റെ മണ്ണിൽ നിന്ന് നീക്കം ചെയ്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകൾ പാകി രാജ്യത്തിന്റെ മതേതരത്വവും, ജനാധിപത്യവും സംരക്ഷിക്കുവാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താനും എല്ലാ ഇൻകാസ് പ്രവർത്തകരും ആന്മാർത്ഥമായി ശ്രമിക്കണമെന്ന് യോഗം ഉൽഘാടനം ചെയ്ത് കൊണ്ട് ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെറുപത്ത് പറഞ്ഞു.

NSU ജനറൽ സിക്രട്ടറി K.M അഭിജിത്ത് ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സിക്രട്ടറി നിഹാസ് കൊടിയേരി സ്വാഗതം പറഞ്ഞ യോഗത്തിൽ അൻവർ സാദത്ത്, ജോർജ് അഗസ്റ്റിൻ, നാസർ കറുകപ്പാടം, മനോജ് കൂടൽ, നാസർ വടക്കേകാട്ടിൽ, ജൂട്ടാസ് പോൾ, അനിസ്, ബിജു മുഹമ്മദ്, അഭിലാഷ് പാലക്കാട്, ഹാഷിം കൊല്ലം, ബെന്നി കൂടത്തായി, മാത്തൻ കോട്ടയം, നവീൻ കോട്ടയം, ടിജോ ആലപ്പുഴ, UK നായർ തിരുവനന്തപുരം, ഹരി കാസർഗോഡ്, ആൽബർട്ട് വയനാട്, റജു പത്തനംതിട്ട , ഷഫീർ കണ്ണൂർ, ഷറഫ് മലപ്പുറം, ജീസ് ഇടുക്കി എന്നിവർ സംസാരിച്ചു.

ജോ ഡോയാത്രയിൽ പങ്കെടുത്ത മധുസൂദനൻ , മുജീബ് ത്രിശുർ എന്നിവർ യാത്രാനുഭവം പങ്കുവെച്ചു. നൗഷാദ് TK നന്ദി പറഞ്ഞു. സിറാജ് പാലൂർ, നൗഫൽ കട്ടുപ്പാറ, അഷറഫ് നാസർ, സലിം എടശ്ശേരി, പ്രദീപ് കൊയിലാണ്ടി, ഷഹീൻ മജീദ്, ബാബുജി , സിഹാസ് ബാബു, പ്രഷോഭ് കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

news

Comments


Page 1 of 0