// // // */ E-yugam


ഈയുഗം ന്യൂസ്
November  29, 2022   Tuesday   06:04:38pm

news



whatsapp

ദോഹ: ലോക കപ്പിൽ ഇന്ന് രാത്രി പത്തുമണിക്ക് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്നത് ചരിത്ര മത്സരം.

പരസ്പരം ശത്രുരാജ്യങ്ങളെന്ന് കരുതുന്ന ഇറാനും അമേരിക്കയും 24 വർഷങ്ങൾക്ക് ശേഷം വീണ്ടും ഫുട്ബോൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടും. വീറും വാശിയും സംഘർഷവും പ്രതീക്ഷിക്കാവുന്ന മത്സരത്തിലെ വിജയം ഇരുരാജ്യങ്ങൾക്കും അനിവാര്യവും അഭിമാന പ്രശ്നവുമാണ്.

1998 ൽ ഫ്രാൻസിൽ വെച്ചാണ് അമേരിക്കയും ഇറാനും ഏറ്റുമുട്ടിയത്. അന്ന് ഇറാൻ 2-1 ന് വിജയിച്ചു.

പക്ഷെ അന്നത്തേക്കാൾ ഇറാൻ-അമേരിക്ക ബന്ധം കൂടുതൽ സംഘർഷാവസ്ഥയിലാണെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഇറാൻ ഗവണ്മെന്റിനെതിരെ പ്രക്ഷോഭം നടക്കുന്ന സമയത്താണ് ഈ വേൾഡ് കപ്പ് എന്നതും ശ്രദ്ധേയമാണ്. ഗ്രൗണ്ടിന് പുറത്തും ഇരുവിഭാഗങ്ങൾ തമ്മിൽ പോരാട്ടമാണ്.

പാശ്ചാത്യൻ പത്രപ്രവർത്തർ ഇറാൻ കോച്ചിനോട്‌ ഇറാൻ പ്രതിഷേധത്തെക്കുറിച്ചും ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ചോദിച്ചതിന് പ്രതികാരമായി ഇറാൻ പത്രപ്രവർത്തകർ ഇന്ന് അമേരിക്കൻ കോച്ചിനോട്‌ അമേരിക്കയിലെ വംശീയ വിവേചനത്തെക്കുറിച്ചും അമേരിക്കൻ ആക്രമണങ്ങളെക്കുറിച്ചും ചോദിച്ചു. ഇറാന്റെ പേര് 'ഐറാൻ' എന്നുച്ചരിച്ച അമേരിക്കൻ കോച്ചിനെ ഇറാൻ പത്രപ്രവർത്തർ തിരുത്തി.

പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ അമേരിക്കക്ക് വിജയം അത്യാവശ്യമാണ്. അതേസമയം ഡ്രോ നിലനിർത്തിയാലും ഇറാന് പ്രീക്വാർട്ടറിൽ പ്രവേശിക്കാം.

Comments


Page 1 of 0