// // // */ E-yugam


ഈയുഗം ന്യൂസ്
November  17, 2022   Thursday   04:24:52pm

news



whatsapp

ദോഹ: ഖത്തർ മലയാളികളായ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ നാടകസൗഹൃദം ദോഹയുടെ ജനറൽ ബോഡി 15 നവംബർ 2022 ഐ സി സി യിൽ ചേർന്നു. 2022 -2024 കാലത്തേക്കുള്ള നാടകസൗഹൃദം ഭരണ സമിതിയെ തെരെഞ്ഞെടുത്തു.

മജീദ് സിംഫണി (പ്രസിഡണ്ട്) ആഷിക് മാഹി (സെക്രട്ടറി) കൃഷ്ണകുമാർ (ട്രഷറർ) മുത്തു ഐ സി ആർ സി, ജമാൽ വേളൂർ (വൈ പ്രസിഡണ്ട്), നിമിഷ നിഷാദ്, നവാസ് എം ഗുരുവായൂർ (ജോ സിക്രട്ടറിമാർ), പ്രദോഷ് കുമാർ, സജീവ് ജേക്കബ് (ജോ ട്രഷറർ) ഇഖ്‌ബാൽ ചേറ്റുവ (ചീഫ് കോർഡിനേറ്റർ) സഹഭാരവാഹികളായി. കൾച്ചറൽ കൺവീനറായി അൻവർ ബാബു ജോയിന്റ് കൺവീനർ രാജേഷ് രാജൻ, ബിജു പി മംഗലം, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനറായി മജീദ് നാദാപുരം, മുസ്തഫ എലത്തൂർ, എന്നിവരെയും തിരഞ്ഞെടുത്തു.

എക്സിക്യൂറ്റീവ് അംഗങ്ങൾ ആയി ഇ എം സുധീർ, ഫൈസൽ അരിക്കാട്ടയിൽ രാജു പൊടിയൻ, മല്ലിക ബാബു, അഷ്ടമി അജിത്, ബിന്ദു കരുൺ, കൃഷ്ണൻ ഉണ്ണി, ബഷീർ ചേറ്റുവ, റഫീഖ് മേച്ചേരി, ഷഫീഖ് അറക്കൽ എന്നിവരെയും തിരഞ്ഞെടുത്തു

യോഗത്തിൽ ദോഹയിലെ നാടക പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകുകയും പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ താമസമാക്കിയ നാടക സൗഹൃദം സ്ഥാപകനും സിനിമ നാടക നടനുമായ സുധാകരൻ , ഉണ്ണിക്ക, മുഹമ്മദലി, ബാവ വടകര, ഫാറൂഖ് എന്നിവരുടെ സ്തുത്യർഹമായ സേവനങ്ങളെ സ്നേഹപൂർവ്വം സ്മരിച്ചു .പുതിയ കമ്മറ്റിക്ക് ചടങ്ങിൽ പങ്കെടുത്ത നിരവധി പേർ ആശംസകൾ അർപ്പിച്ചു.

മുൻ പ്രസിഡന്റ് രാജേഷ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജനറൽ സിക്രട്ടറി പ്രദോഷ് കുമാർ റിപ്പോർട് അവതരിപ്പിച്ചു, മുൻ ട്രഷറർ ഇഖ്‌ബാൽ ചേറ്റുവ സ്വാഗതവും ജമാൽ വേളൂർ നന്ദിയും പറഞ്ഞു.

news

Comments


Page 1 of 0