// // // */ E-yugam


ഈയുഗം ന്യൂസ്
November  14, 2022   Monday   12:00:25am

news



whatsapp

ദോഹ: ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കി പൂർണമായും ഖത്തറിൽ ചിത്രീകരിച്ച വീഡിയോ തീം സോങ് "അഹല്'ൻ" നവംബർ 11 ന് ഗുഡ്‌വിൽ എന്റർടൈൻമെന്റ് യൂട്യൂബ്ബ് ചാനലിലൂടെ പുറത്തിറങ്ങി.

ഖത്തറിന്റെ പ്രതീകാത്മക ചരിത്രത്തിലൂടെ തുടങ്ങി വേൾഡ് കപ്പിന്റെ ആവേശത്തിൽ ആറാടിക്കുന്ന പാട്ട് വൈറൽ ആയതായി അണിയറപ്രവർത്തകർ പറഞ്ഞു. അറബിക്, ഇംഗ്ലീഷ്, മലയാളം, സ്പാനിഷ്, ഇറ്റാലിയൻ, ഡച്ച് തുടങ്ങി വിവിധ ഭാഷകൾ ഉൾപ്പെടുത്തിയാണ് ഗാനത്തിന്റെ വരികൾ തയ്യാറാക്കിയത്.

ഖത്തർ പ്രവാസിയായ തൃശൂർ - മാള സ്വദേശി ക്ലിന്റൺ ക്ലീറ്റസാണ് പാട്ടിന്റെ വരികളും സംവിധാനവും നിർവഹിച്ചത്.

പലസ്‌തീൻ സിംഗർ അഹമ്മദ് സാബിർ, മലയാളികളായ അരുൺപ്രസാദ്‌, ആലില മുരളി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിദേശികളും സ്വദേശികളുമായ നിരവധിപ്പർ ഗാനരംഗങ്ങളിൽ അഭിനയിച്ചു.

ക്യാമറ ശ്രീചന്ദ്, എഡിറ്റിംഗ്- ഡോൺ സാഖി എന്നിവരും സ്റ്റക്കാം സ്റ്റുഡിയോസ് പ്രൊഡക്ഷനും നിർവഹിച്ചു.

Comments


Page 1 of 0