// // // */ E-yugam


ഈയുഗം ന്യൂസ്
November  13, 2022   Sunday   07:33:29pm

news



whatsapp

ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്റർ ഖത്തർ 2022 ഫിഫ വേൾഡ് കപ്പിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് മുന്നൂറോളം ആളുകൾ പങ്കെടുത്ത കുടുംബസംഗമം സംഘടിപ്പിച്ചു.

ഷഹാനിയയിലെ ഫാമിലി പാർക്ക് റിസോർട്ടിൽ നടന്ന പരിപാടിയിൽ ഖത്തറിനെ പിന്തുണച്ച് കൊണ്ട് കുടുംബങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നു. ഖത്തർ ഇന്ത്യ ബ്രസീൽ അർജന്റീന പോർച്ചുഗൽ എന്നിങ്ങനെ വ്യത്യസ്ത ഫാൻ ടീമുകളായി തിരിച്ചു കൊണ്ട് നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫുട്ബോൾ മത്സരം ആയിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.

സ്ത്രീകളുടെ വാശിയേറിയ ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ഫാൻസ്നെ പരാജയപ്പെടുത്തി ബ്രസീൽ ഫാൻസ് ടീം വിജയികളായി.

കൂടാതെ നിരവധി കായിക മത്സരങ്ങളും,പുരുഷന്മാരുടെ ഫുട്ബോൾ മൽസരവും നടന്നു. ലോകകപ്പ് തീമിൽ നടന്ന കുട്ടികളുടെ നൃത്തശില്പങ്ങൾ പരിപാടിയുടെ മാറ്റു കൂട്ടുന്നതായിരുന്നു.

കൊച്ചു കുട്ടികൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് മറ്റു കലാ കായിക പരിപാടികളും അരങ്ങേറി.

ഉച്ച ഭക്ഷണത്തോടെ തുടങ്ങിയ പരിപാടികൾ രാത്രി 11 മണി വരെ നീണ്ടു നിന്നു. ചടങ്ങിന് മലബാർ അടുക്കള അഡ്മിൻ ഷഹാന ഇല്യാസ്, കോർഡിനേറ്റർസ് ആയ നസീഹ മജീദ്, സുമയ്യ തസീൻ, നുസ്രത് നജീബ് തുടങ്ങിയവർ നേതൃത്വം നൽകി

Comments


   👏👏👏👏👏

   👏👏👏👏👏

Page 1 of 1