// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 08, 2018 Thursday
പ്രവാസിയെ (Non-Resident Indian) വിവാഹം കഴിച്ച് വിദേശത്ത് ജീവിക്കുന്ന ഒരു സ്ത്രീ കുടുംബപ്രശ്നങ്ങൾ കാരണം ശരാശരി ഓരോ എട്ടുമണിക്കൂറിലും നാട്ടിലേക്കു ഫോണിലൂടെ ബന്ധപ്പെടുന്നതായി കണക്കുകള്‍ കാണിക്കുന്നു.
ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് മടങ്ങിവരാൻ സഹായം തേടിയോ, അല്ലെങ്കിൽ ശാരീരിക പീഡനമോ, മോശം പെരുമാറ്റംകൊണ്ട് സഹികെട്ടോ ആണ്
അവരിൽ പലരും നാട്ടിൽ വിളിച്ച് സഹായം തേടുന്നതെന്നു് റിപ്പോർട്ടുകൾ കാണിക്കന്നു.
ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിൽ, 2015 ജനുവരി 1നും 2017 നവംബർ 30നും ഇടയിലുള്ള 1,064 ദിവസങ്ങൾക്കുള്ളിൽ അത്തരം 3,328 പരാതികൾ ലഭിച്ചതായി അറിയുന്നു. അതിന്നര്‍ത്ഥം, ഓരോ എട്ട് മണിക്കൂറിലും ഒരു ഫോണ്‍ വിളി വരുന്നുണ്ട് എന്നാണ്; അതായത് ഒരു ദിവസം ശരാശരി മൂന്ന് കോളുകൾ.
പരാതിപ്പെടുന്ന സ്ത്രീകളിൽ ഭൂരിഭാഗവും പഞ്ചാബ്, ആന്ധ്ര, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും വിവാഹം കഴിച്ച് പോയവരാന്ന്. വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ ജോലി ചെയ്യുന്നവരും,അഭിഭാഷകരും, സാമൂഹ്യ പ്രവർത്തകരും തന്ന കണക്കുകൾ പ്രകാരം ഏതാനും വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ കോ-ഓപ്പറേഷൻ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് നടത്തിയ പഠനം ഈ കണക്കുകളെ ശരി വെച്ചു.
ആരതി റാവു വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻഎംബസിയിൽ 16 വർഷം പ്രവർത്തിച്ചിട്ടുണ്ട്. അതിൽ ആറു കൊല്ലം, ഇത്തരമുള്ള പരാതികളെ കൈകാര്യം ചെയ്യുന്നൊരു കമ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസറായിട്ടാണ് ജോലിയെടുത്തിരിക്കുന്നത്.
സ്ത്രീധനം കൊടുക്കുന്നതും, വാങ്ങുന്നതും കൂടുതലായിട്ടുള്ള ആന്ധ്രാപ്രദേശിൽ (തെലുങ്കാനയുൾപ്പെടെ) നിന്നുള്ള വനിതകളില്‍ നിന്നാണ് അവര്‍ക്ക് ലഭിച്ച പരാതികളിൽ അധികവും വന്നിരുന്നത്. പ്രവാസികളായ പുരുഷന്മാര്‍ മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ചു വിദേശത്തുള്ള ജോലിസ്ഥലത്തേക്ക് പോകും. പക്ഷെ കൂടെ താമസമാവുമ്പോൾ, പല ബന്ധങ്ങളും ഉലയുന്നു. ഗാര്‍ഹികപീഡനങ്ങള്‍ക്ക് അത് വഴി തെളിക്കുന്നു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച ഒരു പരാതിയിൽ, ഷാസിയ (ശരിക്കുള്ള പേരല്ല) എന്നൊരു സ്ത്രീ പറയുന്നത്, ഭര്‍ത്താവ് തന്‍റെ വിസ രേഖ നശിപ്പിച്ചത് കൊണ്ട് ബഹറനിൽ നിന്നും വിട്ടുപോവാൻ പറ്റാതായി എന്നും തുടര്‍ന്ന് ഫോൺചെയ്യുന്നതിൽ നിന്നുപോലും തടഞ്ഞെന്നുമാണ്.
ഇത്തരം സ്ത്രീകളെ സഹായിക്കാനായി, 2007-ൽ ഇന്ത്യൻവിദേശകാര്യ മന്ത്രാലയം ഒരു പദ്ധതി നടപ്പിലാക്കി. അതിന്‍റെ ഭാഗമായി പരാതികൾക്ക് പരിഹാരങ്ങൾ നിര്‍ദ്ദേശിക്കുന്നൊരു പോർട്ടൽ (മഡാഡ്) സജ്ജമാക്കി. ഇതുകൂടാതെ, എല്ലാ എംബസ്സികളോടും പരാതിപ്പെടുന്ന സ്ത്രീകളെ സാമ്പത്തികമായും നിയമപരമായും സഹായിക്കാനും ഉപദേശിച്ചു.
മിക്ക പരാതികളും വരുന്നത് വെസ്റ്റ് ഏഷ്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ചെന്നൈയിൽ അഭിഭാഷകയായ സുധ രാമലിംഗം പറയുന്നു. “ഇയ്യിടെ വിദേശത്തൊരു വിമാന കമ്പനയിൽ ജോലി ചെയ്യുന്ന ഒരാൾ തന്‍റെ ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. വളരെ ബുദ്ധിമുട്ടിയശേഷം അവൾ എന്നെ ബന്ധപ്പെട്ടു. നിജസ്ഥിതി അറിഞ്ഞതിനുശേഷം, ഞങ്ങൾ അവളുടെ സഹായത്തിനെത്തി," സുധ രാമലിംഗം പറഞ്ഞു.
സാമൂഹ്യശാസ്ത്രജ്ഞയായ സമതാ ദേശമാന്‍റെ അഭിപ്രായത്തിൽ, പെണ്‍മക്കൾക്ക് പ്രവാസി വരന്മാർ തന്നെ വേണമെന്നുള്ള ഇന്ത്യൻ മാതാപിതാക്കളുടെ കടുംപിടുത്തമാണ് മിക്ക പ്രശ്ന്നങ്ങള്‍ക്കും കാരണമാവുന്നത് എന്നാണ്.